HomeNewsShortആലുവയില്‍ ജലനിരപ്പ് ഉയരുന്നു;ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നൽകി; ബലിതര്‍പ്പണത്തെ ബാധിക്കാന്‍ സാധ്യത

ആലുവയില്‍ ജലനിരപ്പ് ഉയരുന്നു;ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നൽകി; ബലിതര്‍പ്പണത്തെ ബാധിക്കാന്‍ സാധ്യത

അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നതോടെ എറണാകുളം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. ചെറുതോണി, ഭൂതത്താന്‍കെട്ട്, ഇടമലയാര്‍ അണക്കെട്ടുകള്‍ തുറന്നതോടെ ആലുവയിലും പരിസരത്തും ജലനിരപ്പുയരുകയാണ്. ആലുവയിലെ ഏലൂര്‍, കുറ്റിക്കാട്ടുകര എന്നിവിടങ്ങളില്‍ റോഡിലും വീടുകളിലും വെള്ളം കയറി. ഇവിടെനിന്നും ജനങ്ങളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ടെങ്കിലും വീട്ടുപകരണങ്ങളും മറ്റും വെള്ളം കയറി നശിച്ചു.

ആലുവയില്‍ ആയിരത്തിലധികം വീടുകളിലാണ് വെള്ളം കയറിയത്. ഏലൂര്‍, കുറ്റിക്കാട്ടുകര പ്രദേശങ്ങളില്‍ നിന്നെല്ലാം ജനങ്ങളെ സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. ആലുവ മണപ്പുറം പൂര്‍ണമായും വെള്ളത്തിലായതോടെ ബലിതര്‍പ്പണം ചെയ്യാന്‍ വരുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അറിയിപ്പ് നല്‍കിയിട്ടുണ്ട്. മണപ്പുറത്ത് നടത്തിവരാറുള്ള ബലിതര്‍പ്പണം ഉയര്‍ന്ന പ്രദേശത്തേക്ക് മാറ്റേണ്ടി വരുമെന്നാണ് വിവരം.

ശനിയാഴ്ച പുലര്‍ച്ചെ നാലുമണി മുതല്‍ ഉച്ചവരെയാണ് വാവുബലി തര്‍പ്പണം. ശിവരാത്രി കഴിഞ്ഞാല്‍ കൂടുതല്‍ പേര്‍ ബലിതര്‍പ്പണത്തിനായി എത്തുന്നത് കര്‍ക്കടക വാവിലാണ്. പതിനായിരക്കണക്കിനു പേരാണ് പെരിയാറിനു തീരത്തുള്ള മണപ്പുറത്ത് ബലിതര്‍പ്പണം നടത്തി മടങ്ങുന്നത്. പുഴയോരത്ത് 121 ബലിത്തറകള്‍ ഒരുക്കാന്‍ ഇത്തവണ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. എന്നാല്‍ ഇടമലയാറിനു പിന്നാലെ ഇടുക്കി അണക്കെട്ടും തുറന്നുവിട്ടതോടെ മണപ്പുറത്തെ ജലനിരപ്പ് ശനിയാഴ്ചയോടെ താഴാന്‍ ഇടയില്ലെന്നാണ് കരുതുന്നത്. ഇതോടെ ഉയര്‍ന്ന പ്രദേശത്തു വച്ച് ബലിതര്‍പ്പണം നടത്തേണ്ടി വരും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments