കുവൈറ്റില്‍ മയക്കുമരുന്നു ഗുളികകളുമായി പ്രവാസി യുവതി പിടിയില്‍ . ഫിലിപ്പൈന്‍ യുവതിയാണ് പിടിയിലായത്. ഇവരെ ഡ്രഗ് കണ്ട്രോള് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റിന് കൈമാറി. ഹവല്ലി പൊലീസ് ഉദ്യോഗസ്ഥരാണ് യുവതിയെ പിടികൂടിയത്. ഒരു ടാക്സിയിലെത്തിയ യുവതി പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘത്തെ കണ്ട് വാഹനം ഉപേഷിച്ച് സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു . യുവതി കാറില്‍ ഒരു ബാഗ് ഉപേഷിച്ചാണ് പോയിരിക്കുന്നതെന്ന് ടാക്സി ഡ്രൈവര്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് ബാഗില്‍ നടത്തിയ പരിശോധനയില്‍ യുവതിയുടെ സിവില്‍ ഐഡിയും മൂന്ന് മയക്ക്മരുന്ന് ഗുളികകളും കണ്ടെത്തി . ഇപ്പോൾ നടന്നത് നിയമ വിരുദ്ധമായ കാര്യമാണെങ്കിലും ചില മരുന്നുകൾ ഗൾഫിലേക്ക് കൊണ്ടുപോകുന്നത് നിയമവിരുദ്ധം തന്നെയാണ്. ഗൾഫ് രാജ്യങ്ങളിലേക്ക് കൊണ്ടുപോകാൻ പാടില്ലാത്ത നിരോധിത ലിസ്റ്റിൽ 390ഓളം മരുന്നുകൾ ഉണ്ട്. ഇതിൽ 375 എണ്ണത്തിന്റെ പേരുകൾ വ്യക്തമാക്കുകയും ബാക്കിയുള്ളവ നിയന്ത്രിത വിഭാഗത്തിലെ മയക്കുമരുന്നുകൾ ഉൾപെട്ട ഗുളികകൾ, മരുന്നുകൾ എന്നിവയും ആണ്.
കുവൈറ്റില്‍ ഗുളികകളുമായി എത്തിയ പ്രവാസി യുവതി പിടിയില്‍; പ്രവാസികൾ സൂക്ഷിക്കുക
RELATED ARTICLES