ഹാദിയ കേസില്‍ സുപ്രീം കോടതിയുടെ നിര്‍ണായ വിധി. ഹാദിയ-ഷെഫിന് ജഹാന് വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി.ഹൈക്കോടതി ഉത്തരവിന് എതിരെ ഷെഫിന് ജഹാന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ണായക വിധിയുണ്ടായിരിക്കുന്നത്. സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം നടന്നത് എന്ന ഹാദിയയുടെ വാക്കുകള്‍ കണക്കിലെടുത്താണ് സുപ്രീം കോടതി ഹ്രസ്വവിധി പ്രഖ്യാപിച്ചിരിക്കുന്നത്. വിശദമായ വിധി പിന്നീടുണ്ടാകും എന്നാണ് അറിയുന്നത്.
അതേസമയം ഹാദിയയുടെ വിവാഹം ഒഴിച്ച് ഭർത്താവ് ഷെഫിൻ ജഹാനെതിരായ കേസുകളിൽ അന്വേഷണം നടത്താമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിവാഹം ഇന്ത്യയുടെ ബഹുസ്വരതയുടെ ഭാഗമാണ്. അത് തീർച്ചയായും സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കേസില്‍ എന്‍ഐഎ അന്വേഷണം തുടരാമെന്നും സുപ്രീംകോടതി അറിയിച്ചു.