സംസ്ഥാന ചലച്ചിത്ര അവാർഡ്: മികച്ച നടൻ ഇന്ദ്രൻസ്; നടിപാർവതി; സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി

സംസ്ഥാന അവാർഡ് പ്രഖ്യാപനം തുടങ്ങി. മികച്ച നടന്‍ ഇന്ദ്രന്‍സും മികച്ച നടിയായി പാര്‍വതിയെയും തെരഞ്ഞെടുത്തു. ആളൊരുക്കം എന്ന ചിത്രത്തിലെ പ്രകടനമാണ് ഇന്ദ്രൻസിന് പുരസ്കാരം നേടിക്കൊടുത്തത്. ടേക്ക് ഓഫ് എന്ന ചിത്രത്തിലെ അഭിനയത്തിന് പാർവതി മികച്ച നടിയായി. ഈ.മ.യൗ സംവിധാനം ചെയ്ത ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു. ഒറ്റമുറി വെളിച്ചമാണ് മികച്ച കഥാചിത്രം. ഏ‍ദൻ രണ്ടാമത്തെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.32 അവാര്‍ഡില്‍ 28 അവാര്‍ഡും പുതുമുഖങ്ങള്‍ക്കാണ് ലഭിച്ചിരിക്കുന്നത്.

മറ്റ് അവാർഡുകൾ :

മികച്ച സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി.
മികച്ച കഥാ ചിത്രം: ഒറ്റമുറി വെളിച്ചം
മികച്ച സ്വഭാവ നടൻ: അലന്സിയർ
മികച്ച ചിത്രം: ഒറ്റമുറി വെളിച്ചം
സംഗീത സംവിധായകൻ: അർജുനൻ മാസ്റ്റർ
മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്കാരം: സിനിമ കാണും ദേശങ്ങള്‍ (സി.വി മോഹന കൃഷ്ണന്‍)
പ്രത്യേക പരാമര്‍ശം: വെള്ളിത്തിരയിലെ ലൈംഗികത
മികച്ച നവാഗത സംവിധായകൻ: മഹേഷ് നാരായണൻ
പശ്ചാത്തല സംഗീതം: ഗോപി സുന്ദർ
ഗായിക: സിതാര
കഥാകൃത്ത്: എം എ നിഷാദ്
മികച്ച ബാലതാരങ്ങള്‍- നക്ഷത്ര, മാസ്റ്റര്‍ അഭിനന്ദ്
മികച്ച ജനപ്രിയ ചിത്രം: രക്ഷാധികാരി ബൈജു
സ്വഭാവനടി: പോളി വത്സൻ
മികച്ച ഗായകൻ: ഷഹ്ബാസ്
ക്യാമറ- മനേഷ് മാധവ്
തിരക്കഥാകൃത്ത്- സജീവ് പാഴൂര്‍
മികച്ച ജനപ്രിയ ചിത്രം: രക്ഷാധികാരി ബൈജു
സ്വഭാവനടി: പോളി വത്സൻ
മികച്ച ഗായകൻ: ഷഹ്ബാസ്
തിരക്കഥാകൃത്ത്- സജീവ് പാഴൂര്‍ (തൊണ്ടിമുതലും ദൃക്സാക്ഷിയും)
മേക്കപ്പ്മാന്‍ – രഞ്ജിത്ത് അമ്പാടി (ടേക്ക് ഓഫ്)
ചിത്രസംയോജകന്‍- അപ്പു ഭട്ടതിരി (ഒറ്റമുറി വെളിച്ചം, വീരം)
കലാസംവിധായകന്‍- സന്തോഷ് രാമന്‍ (ടേക്ക് ഓഫ്)
കുട്ടികളുടെ ചിത്രം- സ്വനം
പ്രത്യേക ജൂറി പുരസ്കാരം- വിനീതാ കോശി (ഒറ്റമുറി വെളിച്ചം)
നൃത്ത സംവിധായകന്‍- പ്രസന്ന സുജിത്ത് (ഹേയ് ജൂഡ്)
വസ്ത്രലങ്കാരം- സലി അല്‍സ (ഹേയ് ജൂഡ്)
ഡബ്ബിംഗ് ആര്‍ടിസ്റ്റ് (ആണ്‍)- അച്ചു അരുണ്‍കുമാര്‍ (തീരം)
ഡബ്ബിംഗ് ആര്‍ടിസ്റ്റ്( പെണ്‍)- എം. സ്നേഹ (ഈട)
ശബ്ദമിശ്രണം- പ്രമോദ് തോമസ്(ഏദന്‍)
ശബ്ദ ഡിസൈന്‍- രംഗനാഥ് രവി (ഇമയൌ)

110 സിനിമകളായിരുന്നു ഇക്കുറി മത്സരരംഗത്തുണ്ടായിരുന്നത്. എന്നാല്‍ അവസാന ഘട്ടത്തിലേക്ക് 25 പടങ്ങള്‍ മാത്രമായി ചുരുങ്ങിയെന്നാണ് ലഭിക്കുന്ന വിവരം കിന്‍ഫ്ര ഫിലിം ആന്‍ഡ് വിഡിയോ പാര്‍ക്കിലായിരുന്നു ചലച്ചിത്രങ്ങളുടെ പ്രദര്‍ശനം.

സംവിധായകന്‍ ടി.വി ചന്ദ്രന്‍ ചെയര്‍മാനായുള്ള ജൂറിയില്‍ സംവിധായകരായ ഡോ. ബിജു, മനോജ് കാന, തിരക്കഥാകൃത്ത് ചെറിയാന്‍ കല്‍പകവാടി, സൗണ്ട് എന്‍ജിനീയര്‍ വിവേക് ആനന്ദ്, സംഗീത സംവിധായകന്‍ ജെറി അമല്‍ ദേവ്, നിരൂപകന്‍ ഡോ. എം.രാജീവ് കുമാര്‍, നടി ജലജ, കാമറാമാന്‍ സന്തോഷ് തുണ്ടിയില്‍ തുടങ്ങിയവരായിരുന്നു ഉള്ളത്.