HomeNewsShortകാലിത്തീറ്റ കുംഭകോണക്കേസ്: ലാലുപ്രസാദ് യാദവിന് മൂന്നര വര്‍ഷം തടവ്; അഞ്ച് ലക്ഷം രൂപ പിഴയും ഒടുക്കണം

കാലിത്തീറ്റ കുംഭകോണക്കേസ്: ലാലുപ്രസാദ് യാദവിന് മൂന്നര വര്‍ഷം തടവ്; അഞ്ച് ലക്ഷം രൂപ പിഴയും ഒടുക്കണം

കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലുപ്രസാദ് യാദവിന് മൂന്നര വര്‍ഷം തടവ് ശിക്ഷ. 5 ലക്ഷം രൂപ പിഴയും അടയ്ക്കണം. മറ്റ് 15 പ്രതികള്‍ക്കും ഇതേ ശിക്ഷയാണ് ലഭിച്ചത്. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിലാണ് വിധി. കേസില്‍ ലാലു പ്രസാദ് കുറ്റവാളിയാണെന്ന് സിബിഐ നേരത്തെ കണ്ടെത്തിയിരുന്നു. കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലുപ്രസാദ് കുറ്റക്കാരനാണെന്ന് വിധിച്ചതോടെ നേരത്തെ ഡിസംബര്‍ 23നാണ് റാഞ്ചിയിലെ മുണ്ട ജയിലില്‍ പാര്‍പ്പിച്ചത്.

34 പ്രതികളുണ്ടായിരുന്ന കാലിത്തീറ്റ കുംഭകോണക്കേസിന്‍റെ വിചാരണവേളയത്തില്‍ത്തന്നെ 12 പേര്‍ മരിച്ചിരുന്നു. ഡിസംബര്‍ 13നാണ് കേസില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായത്. 2013ല്‍ കാലിത്തീറ്റ അഴിമതിയുമായി ബന്ധപ്പെട്ട ആദ്യ കേസില്‍ വിധി പ്രസ്താവിച്ച കോടതി ലാലുവിനെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ വിലക്കിയിരുന്നു. ആദ്യത്തെ കേസില്‍ രണ്ടുമാസം ജയിലില്‍ കഴിഞ്ഞ ലാലു സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് പുറത്തിറങ്ങിയത്. ഇതിന് പിന്നാലെയാണ് രണ്ടാമത്തെ കേസിലും കുറ്റക്കാരനാണെന്ന് വിധിക്കുന്നത്. കേസില്‍ ലാലുപ്രസാദ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി വിധി പ്രസ്താവിക്കുന്നതിനായി ജനുവരി ആറിലേയ്ക്ക് മാറ്റിവയ്ക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments