പാറശ്ശാല: യുവാവ് ഒറ്റക്ക് താമസിക്കുന്ന വീട്ടമ്മയുടെ വീട്ടിനുള്ളില്‍ അതിക്രമിച്ചുകയറിയ യുവാവ് കത്തി കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായി പരാതി. ചെങ്കല്‍ പഞ്ചായത്തിലെ വ്ലാത്താങ്കരക്ക് സമീപമാണ് സംഭവം.
പീഡനത്തിനു ശേഷം യുവാവ് 60 രൂപ വീട്ടമ്മയുടെ മുഖത്ത് വലിച്ചെറിഞ്ഞെന്നും വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പാറശ്ശാല പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. അടുത്ത ദിവസം വീണ്ടും വരുമെന്ന് പറഞ്ഞാണ് യുവാവ് പോയത്. 16 വര്‍ഷം മുമ്ബ് ഭര്‍ത്താവ് മരിച്ച വീട്ടമ്മ സമീപം താമസിക്കുന്ന മകളോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കള്‍ യുവാവിനെ പിടികൂടാന്‍ രാത്രിയില്‍ വീട്ടിനുള്ളില്‍ കാവലിരുന്നു.
രാത്രിയായപ്പോള്‍ യുവാവ് എത്തിയെങ്കിലും ആളുകളുണ്ടെന്ന് മനസ്സിലാക്കി ഓടി രക്ഷപ്പെട്ടു. ബന്ധുക്കള്‍ പിന്നാലെ ഓടിയെങ്കിലും പിടികൂടാന്‍ കഴിഞ്ഞില്ല. മോഷണക്കേസില്‍ ജയിലിലായിരുന്ന യുവാവ് രണ്ടാഴ്ച മുൻപാണ് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളിലും പ്രതിയാണെന്ന് സമീപവാസികള്‍ പറഞ്ഞു. അന്വേഷണത്തിനായി പൊലീസ് വീട്ടിലെത്തെിയെങ്കിലും യുവാവ് ഓടി രക്ഷപ്പെട്ടു.
ഫേസ്ബുക്കിലൂടെ വ്യാജ പ്രചരണം നടത്തുന്നവര്‍ ഇനി കോടികള്‍ പിഴ നല്‍കേണ്ടി വരും ! എങ്ങനെയെന്നോ ?
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: