ഈയിടെയായി ഒട്ടുമിക്ക ഉപയോക്താക്കളുടെയും നോട്ടിഫിക്കേഷന്‍ ബാറുകളില്‍ സൂപ്പര്‍ മാരിയോ 2016 എന്ന ഗെയിമിന്റെ റിക്വസ്റ്റ് അനിയന്ത്രിതമായി വന്ന് നിറയുകയാണ്. സൂപ്പര്‍ മാരിയോ 2016 എന്ന ഗെയിം റിക്വസ്റ്റ് സ്വീകരിച്ച് നിങ്ങള്‍ ഗെയിം കളിച്ചാല്‍, ഓട്ടോമാറ്റിക് ആയി അത് നിങ്ങളുടെ ഫെയ്സ്ബുക്ക് അക്കൗണ്ടുമായി ബന്ധപ്പെടും. തുടര്‍ന്ന് അക്കൗണ്ടില്‍ നിന്നും നിങ്ങളുടെ അനുവാദമില്ലാതെ തന്നെ സൂപ്പര്‍ മാരിയോ 2016, നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് റിക്വസ്റ്റ് അയക്കുന്നു.
ഇത് എങ്ങനെ നിര്‍ത്തലാക്കാം ?
നിങ്ങള്‍ ഫെയ്സ്ബുക്ക് മൊബൈല്‍ ആപ്പാണ് ഉപയോഗിക്കുന്നത് എങ്കില്‍,
ഫെയ്സ്ബുക്ക് ആപ്പ് തുറക്കുക
സെറ്റിങ്ങസില്‍ ചെന്ന് അക്കൗണ്ട് സെറ്റിങ്ങ്സ തെരഞ്ഞെടുക്കുക
അക്കൗണ്ട് സെറ്റിങ്ങസില്‍ ചെന്നാല്‍ ആപ്പ്സ് എന്ന ഓപ്ഷന് കാണാം. അത് തെരഞ്ഞെടുക്കുക
ഇതില്‍ പ്ലാറ്റ്ഫോം എന്ന ഓപ്ഷന് കീഴില്‍ നിങ്ങള്‍ എത്ര ആപ്പുകള്‍ക്കും വെബ്സൈറ്റുകള്‍ക്കും അക്കൗണ്ടുമായി ബന്ധപ്പെടാന്‍ അനുവാദം നല്‍കിയിട്ടുണ്ട് എന്ന് കാണാം. ഇത് തെരഞ്ഞെടുക്കുക
തുറന്നെത്തുന്ന വിന്‍ഡോയില്‍ ആപ്പുകളുടെ ലിസ്റ്റില്‍ നിന്നും സൂപ്പര്‍ മാരിയോ 2016 തെരഞ്ഞെടുക്കുക
തുടര്‍ന്ന് സൂപ്പര്‍ മാരിയോ 2016 ആപ്പിനെ റിമൂവ് ചെയ്യാനുള്ള ഓപ്ഷന് തെരഞ്ഞെടുക്കുക. സൂപ്പര്‍ മാരിയോ 2016 മുമ്ബ് അക്കൗണ്ടില്‍ നടത്തിയ എല്ലാ ആക്ടിവിറ്റികളും ഡിലീറ്റ് ചെയ്യാനുള്ള ബോക്സില്‍ ശരി അടയാളപ്പെടുത്തിയതിന് ശേഷം റിമൂവ് ചെയ്യുക.
ഒപ്പം പ്ലാറ്റ്ഫോം ഓപ്ഷനില്‍ തന്നെ ഗെയിം-ആപ്ലിക്കേഷനകള്‍ റിക്വസ്റ്റുകള്‍ ലഭിക്കണമോ എന്ന കാര്യം ഉപയോക്താവിന് തെരഞ്ഞെടുക്കാവുന്നതാണ്.
കോഴിക്കോട് ബലാൽസംഗദൃശ്യങ്ങൾ വിൽപ്പനയ്ക്ക് ! ദൃശ്യങ്ങളിൽ ചിന്തിക്കാനാവാത്ത ക്രൂരതകൾ !
സ്വന്തം ചോര കൊണ്ട് അവൾ എഴുതി…. കാളിദാസന് ലഭിച്ച ആ പ്രണയ ലേഖനത്തെക്കുറിച്ച്…..
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: