ന്യൂഡല്‍ഹി: തന്റെ പഴയ കാമുകിയുടെ സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ പോസ്റ്റ് ചെയ്ത 23 കാരനായ ഐ.ടി എന്‍ജിനിയർ അറസ്റ്റിൽ. കാമുകിയായിരുന്ന ബി.ടെക് വിദ്യാര്‍ത്ഥിനിയുടെ ചിത്രങ്ങളാണ് ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ടത്. ഫോട്ടോ ഷെയറിങ് വെബ്സൈറ്റായ ഇന്‍സ്റ്റാഗ്രാമിലാണ് ഇയാള്‍ ഫോട്ടോ ഇട്ടത്.
ഡല്‍ഹിയിലുള്ള ഒരു കമ്പനിയിലാണ് ഇയാള്‍ ജോലി ചെയ്യുന്നതെന്ന് പോലീസ് പറയുന്നു. ഇരുവരും പ്രണയത്തിലായിരുന്നുവെന്നും അടുത്തിടെയാണ് ഇവര്‍ പിരിഞ്ഞതെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏപ്രില്‍ 24 നാണ് ഫോട്ടോകള്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ പരാതിയില്‍ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: