HomeNewsLatest Newsകൃഷ്ണമൃഗത്തെ കൊന്ന കേസില്‍ സല്‍മാന്‍ഖാനെ രാജസ്ഥാൻ കോടതി വെറുതെ വിട്ടു

കൃഷ്ണമൃഗത്തെ കൊന്ന കേസില്‍ സല്‍മാന്‍ഖാനെ രാജസ്ഥാൻ കോടതി വെറുതെ വിട്ടു

ജോധ്പൂർ: കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസിൽ ബോളിവുഡ് താരം സൽമാൻ ഖാനെ രാജസ്ഥാൻ ഹൈകോടതി വെറുതെ വിട്ടു. വിചാരണ കോടതി വിധിക്കെതിരെ ഹൈകോടതിയിൽ നൽകിയ അപ്പീലിലാണ് താരം ഇപ്പോൾ കുറ്റവിമുക്തനായിരിക്കുന്നത്. സംഭവത്തിൽ പങ്കാളിയല്ലെന്നും താൻ നിരപരാധിയാണെന്നുമാണ് താരം കോടതിയിൽ വാദിച്ചത്. ലൈസൻസ് കാലാവധി തീർന്നതും ലൈസൻസില്ലാത്തതുമായ ആയുധങ്ങൾ സൽമാൻ ഖാൻ കൈവശം വച്ചുവെന്നും കുറ്റപത്രത്തിലുണ്ടായിരുന്നു.

 

 

1998ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ‘ഹം സാത്ത് സാത്ത് ഹെ’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങിനിടെ സൽമാൻ ഖാൻ വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന കൃഷ്ണമൃഗത്തെ വേട്ടയാടി എന്നതായിരുന്നു കേസ്. സഹ നടീനടന്മാരായ തബു, സൊനാലി ബാന്ദ്രെ, നീലം, സതീഷ് ഷാ എന്നിവരും സല്‍മാനൊപ്പം പങ്കാളികളായിരുന്നു. ഇവരും കേസിൽ പ്രതികളായിരുന്നു. ജോധ്പുരിനടുത്തുള്ള കങ്കാണി ഗ്രാമത്തിൽ രണ്ട് മാനുകളും വന്യജീവി നിയമപ്രകാരം സംരക്ഷിക്കപ്പെട്ട മറ്റൊരു മൃഗവും വേട്ടയ്ക്കിടെ കൊല്ലപ്പെട്ടിരുന്നു. അഞ്ചു വർഷം തടവും 25,000 രൂപ പിഴയുമായിരുന്നു ശിക്ഷ. മറ്റൊരു വേട്ടയാടൽ കേസിൽ ഒരു വർഷം തടവിനും ശിക്ഷിച്ചിരുന്നു. ഈ രണ്ടു കേസുകളിലുമാണ് സൽമാനെ കുറ്റവിമുക്തനാക്കിയിരിക്കുന്നത്.

ഞാനും അനിലും സാധാരണ ഭാര്യാഭര്‍ത്താക്കന്മാരെ പോലെയല്ല ; മീര ജാസ്മിന്‍

തൃശൂർ അഴീക്കലിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് രണ്ടുപേർ മരിച്ചു; കാണാതായ മൂന്നുപേരെ കണ്ടെത്തി

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments