HomeSportsവെസ്റ്റ് ഇൻഡീസ് പര്യടനം; ആദ്യ മത്സരത്തില്‍ ഇന്ത്യ ഇന്നിംഗ്‌സിനും 92 റണ്‍സിനും വിജയിച്ചു

വെസ്റ്റ് ഇൻഡീസ് പര്യടനം; ആദ്യ മത്സരത്തില്‍ ഇന്ത്യ ഇന്നിംഗ്‌സിനും 92 റണ്‍സിനും വിജയിച്ചു

ആന്റിഗ്വ: അനില്‍ കുംബ്‌ളേ പരിശീലകനായി ചുമതലയേറ്റ ആദ്യ മത്സരത്തില്‍ ആതിഥേയരായ വെസ്റ്റിന്‍ഡീസിനെതീരെ ഇന്ത്യ ഇന്നിംഗ്‌സിനും 92 റണ്‍സിനും വിജയിച്ചു. ബാറ്റിന് പിന്നാലെ പന്തു കൊണ്ടും ആര്‍ അശ്വിന്‍ മാന്ത്രികത പുറത്തെടുത്തപ്പോള്‍ വിന്‍ഡീസ് തകര്‍ന്നു. ആദ്യ ഇന്നിംഗ്‌സില്‍ വിക്കറ്റ് കിട്ടാതെ പോയെങ്കിലും ബാറ്റിംഗ് മികവ് കാട്ടിയ അശ്വിന്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഏഴ് വിക്കറ്റ് നേടിയാണ് വിന്‍ഡീസിനെ തകര്‍ത്തുവിട്ടത്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസിനെ ആദ്യ ഇന്നിംഗ്‌സില്‍ 243 ല്‍ ഒതുക്കി. നായകന്‍ വിരാട് കോഹ്‌ലിയുടെ ഇരട്ടശതകത്തിന്റെയും അശ്വിന്റെ 113 റണ്‍സിന്റെയും പിന്‍ബലത്തില്‍ എട്ടിന് 566 എന്ന നിലയില്‍ ഇന്ത്യ ആദ്യ ഇന്നിംഗ്‌സ് ഡിക്‌ളയര്‍ ചെയ്ത ശേഷം വിന്‍ഡീസിനെ രണ്ടാം ഇന്നിംഗ്‌സിന് വിടുകയായിരുന്നു. 84 റണ്‍സുമായി ശിഖര്‍ ധവാന്‍, 53 റണ്‍സുമായി അമിത് മിശ്ര എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.

 

 

എന്നാൽ, രണ്ടാം ഇന്നിംഗ്‌സില്‍ 231 റണ്‍സിനു വിൻഡീസ് കൂടാരം കയറി. 50 റണ്‍സെടുത്ത സാമൂവല്‍സ്, 51 റണ്‍സ് എടുത്ത ബ്രത്ത് വെയ്റ്റ്, 45 റണ്‍സ് എടുത്ത ബിഷു എന്നിവര്‍ക്ക് മാത്രമാണ് താരതമ്യേനെ മെച്ചപ്പെട്ട സ്‌കോര്‍ നേടാന്‍ കഴിഞ്ഞത്. ആര്‍ ചന്ദ്രിക (31), സാമുവല്‍സ്, ബ്‌ളാക്ക്‌വുഡ് (പൂജ്യം), ചാസ് (എട്ട്), ഹോള്‍ഡര്‍ (16), ബിഷു, ഗബ്രിയേല്‍ (നാല്) എന്നിവരാണ് അശ്വിന് മുന്നില്‍ കറങ്ങിപ്പോയത്. ഓപ്പണര്‍ കെ സി ബ്രത്ത് വെയ്റ്റിനെ (രണ്ട്) ഇഷാന്ത് ശര്‍മ്മയും ബ്രാവോ (10)യെ ഉമേഷ് യാദവും ഡൗറിച്ചിനെ (ഒമ്പത്) മിശ്രയും പുറത്താക്കി.

ഞാനും അനിലും സാധാരണ ഭാര്യാഭര്‍ത്താക്കന്മാരെ പോലെയല്ല ; മീര ജാസ്മിന്‍

തൃശൂർ അഴീക്കലിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് രണ്ടുപേർ മരിച്ചു; കാണാതായ മൂന്നുപേരെ കണ്ടെത്തി

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments