HomeHealth Newsഐശ്വര്യറായിയെ വീണ്ടും സുന്ദരിയാക്കിയത് കുടംപുളിയിലെ ഈ രഹസ്യം !!

ഐശ്വര്യറായിയെ വീണ്ടും സുന്ദരിയാക്കിയത് കുടംപുളിയിലെ ഈ രഹസ്യം !!

കുടംപുളി ഇട്ട കറി നമ്മള്‍ കഴിക്കും പുളിയോ? അത് ഒരു സൈഡില്‍ മാറ്റി വയ്ക്കും കളയാനായി അല്ലേ? എന്നാല്‍ ഇതിന്‍റെ ഗുണങ്ങളറിഞ്ഞാല്‍ ഇതങ്ങനെ കളയാനാകില്ല. അമ്മയായ ശേഷം വണ്ണം വെച്ചതിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ ഐശ്വര്യ റായ് കേട്ടിരുന്നു. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ച് പഴയതിലും സുന്ദരിയായി എത്തിയ ആഷിന്റെ സൗന്ദര്യ രഹസ്യം എന്താണെന്നാണ് ഇപ്പോള്‍ എല്ലാവരും അന്വേഷിക്കുന്നത് ആഷ് സുന്ദരിയായിരിക്കുന്നതിന്റെ രഹസ്യം എന്താണെന്ന് ചോദിച്ച ആരാധകര്‍ക്ക് താരം തന്നെ മറുപടി നല്‍കി. ഗാര്‍സീനിയ കംപോഗിയ എന്ന വിശേഷപ്പെട്ട ഫലമാണ് തന്‍റെ വണ്ണം കുറയ്ക്കാന്‍ ഉപയോഗിച്ചതെന്ന് ആഷ് പറയുന്നു. പേരു കേട്ട് ഞെട്ടാന്‍ വരട്ടെ സംഭവം നമ്മുടെ കുടംപുളിയാണ്.

ash

ഐശ്വര്യയുടെ രഹസ്യം കേട്ട് സെലിബ്രിറ്റികള്‍ നമ്മുടെ കുടംപുളിയുടെ പിറകെ തന്നെയാണ്. മരുന്ന് കുത്തക കമ്പനികള്‍ ഇതിന്‍റെ വിപണന സാധ്യതകള്‍ മനസ്സിലാക്കി ഇതിന്‍റെ ക്യാപ്സ്യൂള്‍ രൂപത്തിലും ഇപ്പോള്‍ മാര്‍ക്കറ്റില്‍ എത്തിക്കുന്നുണ്ട്. പൊതുവേ ഇതിന്‍റെ ഗുണം ഏറ്റവുമധികം മനസ്സിലാക്കിയ യൂറോപ്പിയന്‍സാണ്, ഇത്തരം ക്യാപ്സൂളുകള്‍ ഉപയോഗിക്കുന്നവരില്‍ ഭൂരിഭാഗവും.

കുടംപുളിയില്‍നിന്നു വേര്‍തിരിച്ചെടുക്കുന്ന പ്രകൃതിദത്ത ഘടകമാണു ഹൈഡ്രോസിട്രിക് ആസിഡ്. നിങ്ങള്‍ക്ക് ശരീര ഭാരം കുറയ്ക്കണമെങ്കില്‍ അതിന്‍റെ വേഗത കൂട്ടാന്‍ ഉപകരികുന്ന ഒരു ഘടകമാണ്, മുകള്‍ പറഞ്ഞത്. ശരീരത്തില്‍ രൂപപ്പെടുന്ന കൊഴുപ്പിനെ തടയുകയാണ്, ഈ ആസിഡിന്‍റെ ലക്ഷ്യം. ഇത് കുടംപുളിയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നതു കൊണ്ട് ഇത് തടി കുറയ്ക്കാന്‍ വളരെ പ്രയോജനപ്രദമാണ്.

ശരീരത്തിലെ ചീത്ത കൊളസ്റ്റ്രോളിനെ കുറയ്ക്കാനും അതുവഴി ഉണ്ടാകുന്ന രോഗങ്ങളെ തടയാനും ഇത് സഹായിക്കും. തലച്ചോറിലെ ഉന്‍മേഷദായിനിയായ ഹോര്‍മോണ്‍ സെറോടോണിന്‍റെ അളവ് ഉയര്‍ത്താന്‍ സഹായിക്കുന്നതു കോണ്ട് ദിവസം മുഴുവനും ഉന്‍മേഷത്തോടെയിരിക്കാനും കുടംപുളി സഹായിക്കും.

സാധാരണ ഭക്ഷ്യസാധനങ്ങള്‍ രുചി കൂടാനാണ് കുടംപുളി ഉപയോഗിക്കുന്നത്. ഒമരപ്പുളി, പിണം പുളി, വടക്കന്‍പുളി എന്നിങ്ങനെ വിവിധ പേരുകളില്‍ അറിയപ്പെടുന്ന കുടംപുളി ക്ലൗസിയേസിയെ എന്ന സസ്യ കുടുംബത്തില്‍പ്പെടുന്നു. ശാസ്ത്രനാമം ഗാര്‍സിനിയ കംബോജിയ എന്നാണ്. കുടംപുളി യുടെ പൂക്കള്‍ സാധാരണ മഞ്ഞകലര്‍ന്ന വെള്ളനിറത്തിലാണു കാണുന്നത്. കുടം പുളി മരം പൂക്കു ന്നതു ഡിസംബര്‍-മാര്‍ച്ച് മാസങ്ങളിലാണ്.

ggg

ജൂണ്‍-ജൂലൈ മാസങ്ങളില്‍ കായകള്‍ പഴുക്കുന്നതോടെ ഓറഞ്ച് കലര്‍ന്ന മഞ്ഞനിറത്തിലാകും. കുടം പുളിയുടെ തോടുതന്നെയാണു പ്രധാന ഉപയോഗഭാഗം. കൂടാതെ തളിരില, വിത്ത്, വേരിന്‍ മേല്‍ തൊലി എന്നിവയും ഉപയോഗിക്കുന്നുണ്ട്. കുടംപുളി ഔഷധമായും ആഹാരമായും പരമ്പരാഗത മായി ഉപയോഗിച്ചുവരുന്നു.തടി കുറക്കാനും കൊളെസ്ട്രോള് നിയന്ത്രിക്കാനും അരുചി മാറ്റാനും ഗ്യാസ് ട്രബിൾ മലബന്ധം എന്നിവക്കും ഏറെ ഫലപ്രദമാണ്.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments