HomeWorld Newsപത്താംക്ലാസ് യോഗ്യത മാത്രം മതി, സൗദിയില്‍ വെയര്‍ഹൗസില്‍ ജോലി നേടാം: 100 ഒഴിവുകള്‍; അപേക്ഷിക്കേണ്ടത് ഇങ്ങനെ:

പത്താംക്ലാസ് യോഗ്യത മാത്രം മതി, സൗദിയില്‍ വെയര്‍ഹൗസില്‍ ജോലി നേടാം: 100 ഒഴിവുകള്‍; അപേക്ഷിക്കേണ്ടത് ഇങ്ങനെ:

ഒഡെപെക് വഴി വീണ്ടും വിദേശ തൊഴില്‍ അവസരം. സൗദി അറേബ്യയിലെ വെയർഹൗസ് മേഖലയിലേക്കാണ് ഇത്തവണത്തെ റിക്രൂട്ട്മെന്റ്.പൂർണ്ണമായും സൗജന്യമായി റിക്രൂട്ട്മെന്റ് നടത്തുന്നു എന്നുള്ളതാണ് ഒഡെപെക്കിന്റെ പ്രത്യേകത. സൗദി അറേബ്യയിലെ ഒരു പ്രശസ്ത കമ്ബനിയിലേക്ക് വെയർഹൗസ് അസോസിയേറ്റ്‌സായിട്ടാണ് നിയമനം. നൂറോളം ഒഴിവുകളാണുള്ളത്. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയായി ചോദിക്കുന്നത് പത്താം ക്ലാസ് വിജയമാണ്. ഇംഗ്ലീഷില്‍ ബേസിക് വിവരം ആവശ്യമാണ്. ഏറ്റവും കുറഞ്ഞത് പറയുന്നത് മനസ്സിലാക്കാണം. കമ്ബ്യൂട്ടർ പ്രവർത്തിപ്പിക്കാനുള്ള അടിസ്ഥാന വിവരവും ഉണ്ടായിരിക്കണം. 18 മുതല്‍ 40 വയസ്സ് വരെയാണ് പ്രായപരിധി.

ഒമ്ബത് മണിക്കൂർ ജോലിക്ക് 1892 സൗദി റിയാല്‍ ശമ്ബളമായി ലഭിക്കും. അതായത് 42000 ഇന്ത്യന്‍ രൂപ. ഭക്ഷണ, താമസ ചിലവുകള്‍ അടക്കമാണ് ഇത്. ഓർഡറുകള്‍ കാര്യക്ഷമമായി ഡെലിവർ ചെയ്യുന്നതിന് വേണ്ടി പാർസലുകള്‍ എടുത്ത് വെക്കുകയും നീക്കി വെക്കേണ്ടി വരികയുമൊക്കെ ചെയ്യേണ്ടി വരുന്നതിനാല്‍ ശാരീരികക്ഷമ ആവശ്യമുള്ള ജോലിയുമാണ് ഇത്. ഇല്ലാത്ത കാര്യം പറഞ്ഞത് വിഷമിപ്പിച്ചു: അങ്ങനെ ഒരു സീന്‍ കാണിച്ച്‌ തരാമോ? അന്‍സിബ തുറന്ന് പറയുന്നു

ഉല്‍പ്പന്നങ്ങള്‍ അടുക്കിവെക്കുന്നതിനും സ്കാൻ ചെയ്യുന്നതിനും ഡെലിവറിക്കായി തയ്യാറാക്കുന്നതിനും സ്മാർട്ട്ഫോണ്‍, ആപ്പുകള്‍, സ്കാനറുകള്‍ എന്നിവ ഉപയോഗിക്കുക പാക്കേജുകള്‍ തയ്യാറാക്കുക, പാക്കിങ്, അടുക്കിവെപ്പ്, ട്രക്ക് ഡെലിവറികളിലെ ലോഡിങും അണ്‍ലോഡിങും ഉള്‍പ്പെടേയുള്ള ജോലികളും ചെയ്യേണ്ടി വരും. 22 കിലോ വരെ ഭാരം എടുക്കുക, 9/10 മണിക്കൂർ ഷിഫ്റ്റുകളില്‍ നിന്ന് ജോലി ചെയ്യുക, വലിയ അളവിലുള്ള ചരക്കുകള്‍ നീക്കാൻ വണ്ടികള്‍, ഡോളികള്‍, ഹാൻഡ് ട്രക്കുകള്‍ തുടങ്ങിയവ പ്രവർത്തിപ്പിക്കുക, പടികള്‍ കയറുകയും ഇറങ്ങുകയും ചെയ്യുക തുടങ്ങിയവയ്ക്കും നിങ്ങള്‍ തയ്യാറാകേണ്ടി വരും. പൊതു അവധികള്‍ക്ക് പുറമെ ആഴ്ചയില്‍ ഒരു ദിവസം ഓഫും ലഭിക്കും.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments