HomeWorld News'എന്റെ കമ്ബനികളില്‍ ഐഫോണും മാക്ബുക്കും ഉള്‍പ്പടെ ഒരു ആപ്പിള്‍ ഡിവൈസുകളും അനുവദിക്കില്ല'; ആപ്പിളിന് മുന്നറിയിപ്പുമായി ഇലോണ്‍...

‘എന്റെ കമ്ബനികളില്‍ ഐഫോണും മാക്ബുക്കും ഉള്‍പ്പടെ ഒരു ആപ്പിള്‍ ഡിവൈസുകളും അനുവദിക്കില്ല’; ആപ്പിളിന് മുന്നറിയിപ്പുമായി ഇലോണ്‍ മസ്‌ക്

ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ്(എ.ഐ) രംഗത്തേക്ക് ആപ്പിളും ചുവടുവെക്കുകയാണ്. വേള്‍ഡ് വൈഡ് ഡെവലപ്പർ കോണ്‍ഫറൻസില്‍ ഇക്കാര്യം അവര്‍ അവതരിപ്പിച്ചുകഴിഞ്ഞു.

ഏറ്റവും പുതിയ ഐ.ഒ.എസ് 18നിലാണ് എ.ഐ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ചാറ്റ്ജിപിടിയെ തങ്ങളുടെ ഡിവൈസുകളില്‍ ചാറ്റ്‌ബോട്ടായി ഉപയോഗപ്പെടുത്താനായി ഓപണ്‍എ.ഐയുമായി സഹരിക്കുമെന്ന കാര്യവും ആപ്പിള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

എന്നാല്‍, ടെസ്ല സി.ഇ.ഒ ഇലോണ്‍ മസ്‌ക് ഈ നീക്കത്തില്‍ അതൃപ്തി പരസ്യമാക്കിക്കഴിഞ്ഞു. ഐഫോണ്‍ ഓപണ്‍എ.ഐയുമായി സഹകരിച്ചാല്‍ തന്റെ കമ്ബനികളില്‍ ഐഫോണും മാക്ബുക്കും ഉള്‍പ്പെടെ നിരോധിക്കുമെന്നു വ്യക്തമാക്കിയിരിക്കുകയാണ് മസ്‌ക്. ആപ്പിള്‍ സി.ഇ.ഒ ടിം കുക്കിന്റെ എക്‌സ് പോസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഐഫോണുകളിലും ഐപാഡുകളിലും മാക്ബുക്കുകളിലും ആർട്ടിഫിഷ്യല്‍ ഇന്റലിജൻസിന്റെ സ്വന്തം പതിപ്പായ ആപ്പിള്‍ ഇന്റലിജൻസ് അവതരിപ്പിക്കുകയാണെന്നായിരുന്നു കുക്കിന്റെ പ്രഖ്യാപനം. ഇത് ആവശ്യമില്ലെന്നായിരുന്നു മസ്‌കിന്റെ പ്രതികരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments