HomeWorld Newsപലസ്തീൻ്റെ 35 ദശലക്ഷം ഡോളർ തടഞ്ഞുവെച്ച് ഇസ്രയേൽ; ഉടൻ കൊടുക്കണമെന്ന് താക്കീതുമായി അമേരിക്ക

പലസ്തീൻ്റെ 35 ദശലക്ഷം ഡോളർ തടഞ്ഞുവെച്ച് ഇസ്രയേൽ; ഉടൻ കൊടുക്കണമെന്ന് താക്കീതുമായി അമേരിക്ക

`പലസ്തീൻ്റെ 35 ദശലക്ഷം ഡോളർ തടഞ്ഞുവെച്ച് ഇസ്രയേൽ. ഇസ്രയേൽ നടപടിക്കെതിരെ അമേരിക്ക രംഗത്ത്. ഈ തുക ഉടൻ പലസ്തീന് നൽകണമെന്ന് അമേരിക്കയുടെ വിദേശകാര്യ സെക്രട്ടറി ആൻ്റണി ബ്ലിങ്കൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടു.

ഉഭയകക്ഷി ധാരണപ്രകാരമാണ് ഇസ്രയേൽ ഈ നികുതി പലസ്തീന് വേണ്ടി പിരിക്കുന്നത്. പലസ്തീൻ്റെ പ്രധാന വരുമാന മാർഗമാണിത്. എന്നാൽ ഒക്ടോബറിലെ ഹമാസ് ആക്രമണത്തിന് ശേഷം വ്യാപാര മേഖല സ്തംഭിച്ച പലസ്തീനിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്. ഇതിന്റെ ആക്കം കൂട്ടുന്ന നിലപാടായിരുന്നു ഫണ്ട് തടഞ്ഞുവെച്ചുള്ള ഇസ്രയേൽ ധനമന്ത്രിയുടെ തീരുമാനം.

ഇസ്രയേലിൻ്റെ തീവ്ര ദേശീയവാദിയായ ധനമന്ത്രി ബെസലെൽ സ്മോത്രിച്ചാണ് മെയ് മാസത്തിൽ ഫലസ്തീനുള്ള ഫണ്ട് തടഞ്ഞുവെച്ചത്. എന്നാൽ അമേരിക്കയുടെ ഇപ്പോഴത്തെ നിലപാടിന് പിന്നിൽ മേഖലയിലെ സമാധാനപ്രശ്നവും ഗൾഫ് രാജ്യങ്ങളുടെ സമ്മർദ്ദവുമുണ്ടെന്നാണ് വിവരം.

പലസ്തീന് ഈ ധനസഹായം ലഭിച്ചില്ലെങ്കിൽ അവിടുത്തെ ഭരണകൂടത്തിന് തുടരാനാവില്ലെന്നും മേഖലയിൽ രാഷ്ട്രീയ അസ്ഥിരതയുണ്ടാകുമെന്നുമുള്ള ഭീതിയാണ് അമേരിക്കയെ അടിയന്തിരമായി ഇടപെടാൻ പ്രേരിപ്പിച്ചത്. സാമ്പത്തിക അസ്ഥിരതയുണ്ടായാൽ വെസ്റ്റ് ബാങ്കിലും യുദ്ധം പൊട്ടിപ്പുറപ്പെടുമെന്ന് അമേരിക്ക ഭയക്കുന്നു. അങ്ങിനെ വന്നാൽ ലെബനോനിലെ ഹെസബൊള്ളയും ഇസ്രയേലും തമ്മിൽ രൂക്ഷമായ സംഘർഷമുണ്ടാകുമെന്ന ഭയവും അമേരിക്കയ്ക്ക് ഉണ്ട്.

 

 

 

 

 

 

 

 

 

 

 

 

 

 

 

7,000 കോടി രൂപ വില വരുന്ന ഓര്‍ഡര്‍,

 

ഘനവ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ്, ഊര്‍ജം, വ്യവസായം, ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ മാനുഫാക്ചറിംഗ് സ്ഥാപനമാണ്. കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്.

ഈ സ്ഥാപനത്തിന് ഇപ്പോൾ അദാനി ഗ്രൂപ്പ് 7,000 കോടി രൂപ വില വരുന്ന ഓര്‍ഡര്‍ നല്‍കിയിരിക്കുകയാണ്. ഓര്‍ഡര്‍ ലഭിച്ച കാര്യം ഭെല്‍ തന്നെയാണ് അറിയിച്ചത്. റായ്പൂരില്‍ സ്ഥാപിക്കുന്ന 2×800 മെഗാവാട്ട് റായ്പൂര്‍ സൂപ്പര്‍ ക്രിട്ടിക്കല്‍ തെര്‍മല്‍ പവര്‍ പ്ലാന്റിനുള്ള ആദ്യ ഓര്‍ഡര്‍ ആണ് അദാനി പവര്‍ ലിമിറ്റഡില്‍ നിന്ന് ലഭിച്ചത്.

ഓർഡർ ലഭിച്ചതോടെ, പ്രധാന പ്ലാന്റ് ഉപകരണങ്ങളുടെയും അനുബന്ധ ഉപകരണങ്ങളുടെയും നിര്‍മ്മാണവും വിതരണവും കമ്മീഷനിംഗും സൂപ്പര്‍ വിഷനും കമ്പനി നടത്തും.

സ്റ്റീം ജനറേറ്ററുകള്‍, സ്റ്റീം ടര്‍ബൈനുകള്‍, ജനറേറ്ററുകള്‍ എന്നിവയുള്‍പ്പെടെയുള്ള പദ്ധതികളുടെ പ്രധാന ഉപകരണങ്ങള്‍ കമ്പനിയുടെ തിരുച്ചി, ഹരിദ്വാര്‍ പ്ലാന്റുകളില്‍ നിര്‍മ്മിക്കും. ഉത്തര്‍പ്രദേശിലെ മിര്‍സാപൂര്‍ ജില്ലയില്‍ സ്ഥാപിക്കുന്ന 2×800 മെഗാവാട്ട് മിര്‍സാപൂര്‍ സൂപ്പര്‍ ക്രിട്ടിക്കല്‍ താപവൈദ്യുത നിലയത്തിനുള്ള രണ്ടാമത്തെ ഓര്‍ഡര്‍ അദാനി പവര്‍ ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ എംടിഇയുപിപിഎല്ലില്‍ നിന്ന് ലഭിച്ചതായും കമ്പനി വക്താക്കൾ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments