HomeTech And gadgetsപുതിയ അപ് ഡേറ്റുകള്‍ അവതരിപ്പിച്ച്‌ വാട്‌സ് ആപ്; ഇനി 32 കൂട്ടുകാർക്ക് ഒന്നിച്ചിരുന്ന് സിനിമ കാണാം

പുതിയ അപ് ഡേറ്റുകള്‍ അവതരിപ്പിച്ച്‌ വാട്‌സ് ആപ്; ഇനി 32 കൂട്ടുകാർക്ക് ഒന്നിച്ചിരുന്ന് സിനിമ കാണാം

പുതിയ അപ് ഡേറ്റുകള്‍ അവതരിപ്പിച്ച്‌ വാട്‌സ് ആപ്. വീഡിയോ കോളില്‍ പങ്കെടുക്കുന്ന പരമാവധി അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചതുള്‍പെടെ പ്രധാനമായും മൂന്ന് മാറ്റങ്ങളാണ് വാട്സ് ആപ് അവതരിപ്പിച്ചത്. 2015 ലാണ് വാട്സ് ആപില്‍ കോളിങ് സൗകര്യം അവതരിപ്പിച്ചത്. തൊട്ടുപിന്നാലെ ഗ്രൂപ് കോളുകള്‍, വീഡിയോ കോളുകള്‍ ഉള്‍പെടെ പലവിധ പരിഷ്‌കാരങ്ങളും അവതരിപ്പിച്ചു. അതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ അപ് ഡേറ്റുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഡെസ് ക് ടോപ് ആപില്‍ വാട്സ് ആപ് വീഡിയോ കോളില്‍ ഇനി ഒരേ സമയം കൂടുതല്‍ അംഗങ്ങള്‍ക്ക് പങ്കെടുക്കാനാവും. നേരത്തെ വിന്‍ഡോസ് ആപില്‍ 16 പേരെയും മാക് ഒഎസില്‍ 18 പേരെയുമാണ് വീഡിയോ കോളില്‍ അനുവദിച്ചിരുന്നത്. ഇത് 32 ആയി വര്‍ധിപ്പിച്ചു. മൊബൈല്‍ പ്ലാറ്റ് ഫോമില്‍ നേരത്തെ തന്നെ 32 പേര്‍ക്ക് വീഡിയോ കോളില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നു.

ഗ്രൂപ് വീഡിയോ കോളില്‍ സംസാരിക്കുന്ന ആളുടെ വിന്‍ഡോ സ്‌ക്രീനില്‍ ആദ്യം കാണുന്ന സ്പീകര്‍ ഹൈലൈറ്റ് അപ്ഡേറ്റും കംപനി അവതരിപ്പിച്ചിട്ടുണ്ട്. ശബ്ദത്തോടു കൂടി സ്‌ക്രീന്‍ ഷെയര്‍ ചെയ്യാനുള്ള സൗകര്യവുമുണ്ട്. വാട്സ് ആപ് ഉപഭോക്താക്കള്‍ക്ക് ഒന്നിച്ചിരുന്ന് സിനിമ കാണാനും വീഡിയോകള്‍ ആസ്വദിക്കാനും ഇതുവഴി സാധിക്കും. സ്‌ക്രീന്‍ ഷെയര്‍ ചെയ്യുന്നതിനൊപ്പം അതിലെ ശബ്ദവും മറ്റുള്ളവരുമായി പങ്കുവെക്കാനാവും.

വാട്സ് ആപ് വീഡിയോ കോളിലെ ശബ്ദത്തിന്റേയും വീഡിയോയുടെയും ഗുണമേന്മ ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നതായും കംപനി അവകാശപ്പെട്ടു. ഇതിനായി അടുത്തിടെ എംലോ കൊഡെക്ക് (Mlow Codec) അവതരിപ്പിച്ചിരുന്നു. വാട്സ് ആപ് മൊബൈലില്‍ നിന്നുള്ള വീഡിയോ വോയ്സ് കോളുകളില്‍ നോയ്സ് എകോ കാന്‍സലേഷന്‍ സൗകര്യങ്ങളും ലഭ്യമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments