HomeTech And gadgetsഒരേ ഫോണിൽ മൾട്ടി അക്കൗണ്ട് ഫീച്ചർ അവതരിപ്പിച്ച് വാട്ട്സ്‌ആപ്പ്; ഒരു നമ്പറിൽ ഒരേസമയം വ്യത്യസ്ത വാട്ട്സ്‌ആപ്പ്...

ഒരേ ഫോണിൽ മൾട്ടി അക്കൗണ്ട് ഫീച്ചർ അവതരിപ്പിച്ച് വാട്ട്സ്‌ആപ്പ്; ഒരു നമ്പറിൽ ഒരേസമയം വ്യത്യസ്ത വാട്ട്സ്‌ആപ്പ് അക്കൗണ്ടുകളുണ്ടാക്കാം

ബിസിനസ് വാട്ട്സ്‌ആപ്പിനെ കൂടാതെ മറ്റൊരു പേഴ്സണല്‍ അക്കൌണ്ട് കൂടി സൃഷ്ടിക്കാവുന്ന ഫീച്ചര്‍ വാട്ട്സ്‌ആപ്പ് അവതരിപ്പിക്കുന്നു. അതിനുള്ള അപ്ഡേറ്റുമായാണ് വാട്ട്സ്‌ആപ്പ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഒരു നമ്ബറില്‍ ഒരേ സമയം വ്യത്യസ്ത വാട്ട്സ്‌ആപ്പ് അക്കൗണ്ടുകളുണ്ടാക്കാനുള്ള ഫീച്ചറുമായാണ് മെറ്റ വരുന്നത്. ആവശ്യത്തിനനുസരിച്ച്‌ അക്കൗണ്ടുകള്‍ മാറി മാറിയും ഉപയോഗിക്കാൻ ഈ ഫീച്ചര്‍ സഹായിക്കും. വാട്ട്സ്‌ആപ്പ് ബീറ്റ് ഇന്‍ഫോ പുറത്തുവിട്ട സ്ക്രീൻഷോട്ട് പ്രകാരം വാട്ട്സാപ്പിന്റെ സെറ്റിങ്സില്‍ പോയി മള്‍ട്ടി അക്കൗണ്ട് ഫീച്ചര്‍ പ്രയോജനപ്പെടുത്താം. രണ്ടാമത്തെ അക്കൗണ്ടിലേക്ക് കടക്കാനായി ലോഗിൻ ചെയ്യേണ്ടതില്ല. സ്വകാര്യ അക്കൗണ്ടും വര്‍ക്ക് അക്കൗണ്ടും മാറി മാറി ഉപയോഗിക്കാനാകും.

നേരത്തെ തന്നെ ടെലഗ്രാമില്‍ ഈ ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്. ചാനലുകള്‍, മെസെജ് എഡിറ്റിങ്, ചാറ്റ് ലോക്ക് പോലുള്ള ഫീച്ചറുകള്‍ എന്നിവയില്‍ ടെലഗ്രാമുമായി മത്സരിക്കുന്നതിന്റെ ഭാഗമായാണ് വാട്ട്സ്‌ആപ്പ് ഇത്തരം ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുന്നതെന്നാണ് സൂചന. നേരത്തെ ഒരു അക്കൗണ്ട് നാല് ഉപകരണങ്ങളില്‍ വരെ ഉപയോഗിക്കാൻ അനുവദിക്കുന്ന കംപാനിയൻ മോഡ് വാട്ട്സ്‌ആപ്പ് അവതരിപ്പിച്ചിരുന്നു. ബിസിനസുകാര്‍ക്കും കണ്ടന്റ് ക്രിയേറ്റേഴ്സിനും ഏറെ പ്രയോജനം ചെയ്യുന്ന ഫീച്ചര്‍ വാട്ട്സ്‌ആപ്പ് ചാനലിന്റെ പേരില്‍ പുറത്തിറക്കിയിരുന്നു. വാട്ട്സ്‌ആപ്പിലൂടെ ബിസിനസ് കൈകാര്യം ചെയ്യുന്നവരെ അപ്ഡേറ്റായി ഇരിക്കാൻ ഈ ഫീച്ചര്‍ സഹായിക്കും. തിരഞ്ഞെടുക്കുന്ന ചാനലുകളിലെ അപ്ഡേറ്റുകള്‍ ഉപയോക്താക്കള്‍ക്ക് അറിയാനാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments