HomeTech And gadgetsയാത്രയ്ക്കിടയിൽ ഫോട്ടോകൾ നഷ്ടമാവാതിരിക്കാൻ എടുക്കാം ഈ മുൻകരുതലുകൾ ..!

യാത്രയ്ക്കിടയിൽ ഫോട്ടോകൾ നഷ്ടമാവാതിരിക്കാൻ എടുക്കാം ഈ മുൻകരുതലുകൾ ..!

വെറുമൊരു കാഴ്ചയ്ക്ക് അപ്പുറം ചില ഫോട്ടോകള്‍ക്ക് നല്ല കഥകള്‍ പറയാനുമുണ്ടാവും. പക്ഷേ, നമ്മള്‍ ഏറെ ഇഷ്ടപ്പെട്ട് ക്ലിക്ക് ചെയ്യുന്ന ഫോട്ടോകള്‍ മെമ്മറി കാര്‍ഡില്‍ നിന്ന് നഷ്ടമായാലോ? വിഷമം പറഞ്ഞറിയിക്കാനാവില്ല. പലപ്പോഴും ചെറിയ ചില അശ്രദ്ധകള്‍ കൊണ്ട് വിലപ്പെട്ട പല ഫോട്ടോകളും, ഡാറ്റകളും നമുക്ക് നഷ്ട്മായിട്ടുണ്ട്, ഇനി അത് വേണ്ട. നിങ്ങളുടെ പ്രിയപ്പെട്ട ഫോട്ടോകൾ നഷ്ടമാകാതിരിക്കാനുള്ള ചില കുറുക്കു വഴികൾ ഇതാ:

 

 
ലാപ്ടോപ്പുകളിലും ഹാര്‍ഡ്ഡിസ്ക്കുകളിലുമൊക്കെ സ്റ്റോര്‍ ചെയ്യുന്നതിനേക്കാള്‍ സുരക്ഷിതമാണ് ഇന്റര്‍നെറ്റിന്‍റെ സഹായത്തോടെ ക്ലൗഡ് സ്റ്റോറേജ് ചെയ്യുന്നത്. ഇനി നിങ്ങള്‍ക്ക് വിലപ്പെട്ട ഫോട്ടോകള്‍ നഷ്ടമായാലോ? ഇത്തരത്തില്‍ ഡിലീറ്റായി പോയ ഡാറ്റകള്‍ തിരിച്ചെടുക്കാന്‍ നിരവധി റിക്കവറി സോഫ്റ്റ്വെയറുകള്‍ വിപണിയില്‍ ലഭ്യമാണ്. റെകുവ, ഫോട്ടോറെക്ക്, പാണ്ടോറ എന്നീ റിക്കവറി സോഫ്റ്റ്വെയറുകളാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്.

 

 
പലപ്പോഴും മെമ്മറി കുറവായത് കാരണം ഫോട്ടോകള്‍ നമ്മള്‍ ക്യാമറയില്‍ നിന്ന് ഡിലീറ്റ് ചെയ്യാറുണ്ട്. എന്നാലിത് നേരിട്ട് ഡിലീറ്റ് ചെയ്യുന്നത് ഇന്റേണല്‍ ഫയല്‍ സിസ്റ്റത്തില്‍ കേടുപാടുകള്‍ വരുത്താം. അതിലൂടെ മെമ്മറി കാര്‍ഡിലെ എല്ലാ ഫോട്ടോകളും നഷ്ടമായേക്കാം. യാത്രയ്ക്കിടയില്‍ ഫോട്ടോകള്‍ നഷ്ടമാവാതിരിക്കാന്‍ ചില മുന്‍കരുതലുകള്‍..!! നേരിട്ട് മെമ്മറി കാര്‍ഡില്‍ നിന്ന് ഫോട്ടോ ഡിലീറ്റ് ചെയ്യരുത്. ട്രിപ്പുകളും മറ്റും പോകുമ്ബോള്‍ കുറഞ്ഞത് രണ്ട് മെമ്മറി കാര്‍ഡുകളെങ്കിലും കൈയില്‍ കരുതുക. ഒരു മെമ്മറികാര്‍ഡില്‍ മാത്രം വിശ്വാസം അര്‍പ്പിക്കുന്നത് പലപ്പോഴും വിനയാവാറുണ്ട്. ഫോട്ടോകള്‍ മെമ്മറി കാര്‍ഡിലുണ്ടെങ്കിലും ലാപ്ടോപ്പിലോ ടാബ്ലറ്റിലോ ഇടയ്ക്കിടെ ബാക്ക്‌അപ്പ് ചെയ്യുന്നത് നന്നായിരിക്കും.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments