HomeTech And gadgetsത്രെഡിൽ പുതിയ രണ്ടു സുപ്രധാന മാറ്റങ്ങൾ; പുതിയ മാറ്റങ്ങൾ ത്രെഡിനെ കൂടുതൽ മനോഹരമാക്കുമെന്നു മാർക്ക് സക്കർബർഗ്

ത്രെഡിൽ പുതിയ രണ്ടു സുപ്രധാന മാറ്റങ്ങൾ; പുതിയ മാറ്റങ്ങൾ ത്രെഡിനെ കൂടുതൽ മനോഹരമാക്കുമെന്നു മാർക്ക് സക്കർബർഗ്

ട്വിറ്ററിന് സമാനമായി മെറ്റ അവതരിപ്പിച്ച പുതിയ പ്ലാറ്റ്ഫോമാണ് ത്രെഡ്സ്. ഇൻസ്റ്റഗ്രാമിനോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ആപ്പാണിത്. ലോഞ്ച് ചെയ്ത് ഏകദേശം അഞ്ച് ദിവസത്തിനുള്ളില്‍ 100 ദശലക്ഷത്തിലധികം ഉപയോക്താക്കളെ സ്വന്തമാക്കിയ ആപ്പായിരുന്നു ത്രെഡ്സ്. ഇപ്പോളിതാ ത്രെഡിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുകയാണ് അധികൃതർ. ത്രെഡ്സില്‍ സെര്‍ച്ച്‌, വെബ് സൗകര്യങ്ങള്‍ ഒരുക്കുമെന്ന് മെറ്റ തലവൻ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ത്രെഡ്സ് പോസ്റ്റിലാണ് സക്കര്‍ബര്‍ഗ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത ആഴ്ചയോടെ ഈ ഫീച്ചറുകള്‍ ലഭ്യമായി തുടങ്ങും. ത്രെഡ്സിന്റെ ഡെസ്ക്ടോപ്പ് പതിപ്പും വൈകാതെയെത്തുമെന്ന് സക്കര്‍ബര്‍ഗ് അറിയിച്ചു. നിലവില്‍ ഫോണുകളിലാണ് ത്രെഡ്സ് ലഭ്യമാകുന്നത്. കഴിഞ്ഞ മാസമാണ് ഫോളോയിങ് ഫീഡ്, ട്രാൻസ്ലേഷൻ ഉള്‍പ്പടെയുള്ള ഫീച്ചറുകള്‍ സക്കര്‍ബര്‍ഗ് അവതരിപ്പിച്ചത്. ഇതനുസരിച്ച്‌ ത്രെഡ് അല്‍ഗൊരിതം നിര്‍ദേശിക്കുന്ന പോസ്റ്റുകള്‍ കാണാൻ ‘ഫോര്‍ യു’ ഫീഡ് ഫോളോ ചെയ്യണം. പോസ്റ്റുകള്‍ തര്‍ജമ ചെയ്യാനായാണ് ട്രാൻസലേക്ഷൻ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments