HomeNewsLatest Newsരാജ്യത്ത് കേബിള്‍ ടെലിവിഷൻ നെറ്റ്‌വര്‍ക്ക് നിയമങ്ങള്‍ ഭേദഗതി ചെയ്തു സർക്കാർ; പുതിയ നിർദേശങ്ങൾ ഇങ്ങനെ:

രാജ്യത്ത് കേബിള്‍ ടെലിവിഷൻ നെറ്റ്‌വര്‍ക്ക് നിയമങ്ങള്‍ ഭേദഗതി ചെയ്തു സർക്കാർ; പുതിയ നിർദേശങ്ങൾ ഇങ്ങനെ:

രാജ്യത്ത് കേബിള്‍ ടെലിവിഷൻ നെറ്റ്‌വര്‍ക്ക് നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്തു . ടെലിവിഷൻ പ്രക്ഷേപണത്തിനപ്പുറം സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന മള്‍ട്ടി-സിസ്റ്റം ഓപ്പറേറ്റര്‍ രജിസ്‌ട്രേഷൻ പുതുക്കുന്നതിനുള്ള പുതിയ നടപടി ക്രമം ആയി. പുതിയ ഭേദഗതി പ്രകാരം എംഎസ്‌ഒകള്‍ പുതിയ രജിസ്‌ട്രേഷനും പുതുക്കലിനുമായി എംഐബിയുടെ ബ്രോഡ്കാസ്റ്റ് സേവാ പോര്‍ട്ടലില്‍ ഓണ്‍ലൈനായി അപേക്ഷിക്കേണ്ടതാണ്. പത്ത് വര്‍ഷ കാലവധിയാണ് എംഎസ്‌ഒ രജിസ്‌ട്രേഷനുകള്‍ക്കുള്ളത്. 1000 രൂപയാണ് ഇതിനുള്ള പ്രോസസ്സിംഗ് ഫീസ്. രജിസ്‌ട്രേഷൻ കാലാവധി അവസാനിക്കുന്നതിന് കുറഞ്ഞത് രണ്ട് മാസം മുൻപായി പുതുക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കോ സംശയങ്ങള്‍ക്കോ sodas-moiab@gov.in എന്ന ഇ-മെയിലില്‍ ബന്ധപ്പെടാവുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments