HomeNewsLatest Newsസാംസങ് മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നവർക്ക് സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ; ഇക്കാര്യങ്ങൾ ഉടൻ ചെയ്യുക

സാംസങ് മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നവർക്ക് സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ; ഇക്കാര്യങ്ങൾ ഉടൻ ചെയ്യുക

സാംസങ് മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നവർക്ക് സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം ആണ് സാംസങ് ഫോണുകളിൽ നിരവധി സുരക്ഷ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഗ്യാലക്സി എസ്23 അൾട്ര എന്ന ഫ്ലാഗ്ഷിപ്പ് ഫോൺ ഉപയോഗിക്കുന്നവരെയടക്കം ബാധിക്കുന്ന സുരക്ഷാ ഭീഷണികൾ സാംസങ് യൂസർമാർ നേരിടുന്നുണ്ടെന്നാണ് മുന്നറിയിപ്പ്. നിയന്ത്രണങ്ങൾ മറികടന്ന് വ്യക്തികളുടെ വിവരങ്ങൾ ശേഖരിക്കാനും മറ്റും ഹാക്കർമാരെ സഹായിക്കുന്ന സുരക്ഷാ പ്രശ്‌നങ്ങളെപ്പറ്റിയാണ് സർക്കാർ സൂചന നൽകിയിരിക്കുന്നത്. സാംസങ് ഫോണുകളിലെ സുരക്ഷാ സംവിധാനമായ നോക്‌സ് (knox) ഫീച്ചറിലേക്കുള്ള നിയമവിരുദ്ധ ആക്‌സസ്, ഫേഷ്യൽ റെക്കഗ്നിഷൻ സോഫ്റ്റ് വെയറിലെ പ്രശ്‌നങ്ങൾ, എആർ ഇമോജി ആപ്പിലെ പ്രശ്‌നങ്ങൾ എന്നിവയാണ് പ്രധാനമായും ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ആൻഡ്രോയ്ഡ് 11 മുതൽ ഏറ്റവും പുതിയ 14 വരെയുള്ള വേർഷനുകളിൽ പ്രവർത്തിക്കുന്ന ഫോണുകളിലെല്ലാം ഈ പ്രശ്‌നങ്ങളുണ്ട്. അതിനാൽ ഉടൻ സോഫ്റ്റ്​വെയർ അപ്ഡേറ്റ് ചെയ്ത് മുൻകരുതലെടുക്കണമെന്നുമാണ് കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം നൽകുന്ന മുന്നറിയിപ്പ്. സാംസങിന്റെ പ്രീമിയം ഫോണുകളായ ഗാലക്‌സി എസ്23 സീരിസ്, ഗാലക്‌സി ഫ്‌ളിപ്പ് 5, ഗാലക്‌സി ഫോൾഡ് 5 ഉൾപ്പടെയുള്ള ഫോണുകളെല്ലാം ഇത്തരത്തിൽ സുരക്ഷാ ഭീഷണി ഉയർത്തുന്നതാണ്.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments