HomeTech And gadgetsകിടിലൻ ഓഫറുകളുമായി ആമസോണിൽ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയില്‍; പുതിയ ഓഫറുകൾ അറിയാം

കിടിലൻ ഓഫറുകളുമായി ആമസോണിൽ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയില്‍; പുതിയ ഓഫറുകൾ അറിയാം

ഇന്ത്യയിലെ ഇ-കൊമേഴ്സ് ഭീമൻമാരായ ആമസോണും ഫ്ലിപ്കാര്‍ട്ടും ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന ഓഫറുകള്‍ പ്രഖ്യാപിച്ചു. സ്മാര്‍ട്ട്ഫോണുകള്‍, ഇലക്‌ട്രോണിക്സ്, വീട്ടുപകരണങ്ങള്‍ തുടങ്ങിയ ഒട്ടുമിക്ക എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും ആകര്‍ഷകമായ കിഴിവുകളും ഓഫറുകളുമാണ് കമ്ബനികള്‍ വാഗ്ദാനം ചെയ്യുന്നത്. ഫ്ലിപ്കാര്‍ട്ടിലെ ഓഫറുകള്‍ ജനുവരി 14ന് ആരംഭിക്കുമ്ബോള്‍, ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് ജനുവരി 13ന് ഓഫര്‍ സെയില്‍ ആരംഭിക്കും. ‘ആമസോണ്‍ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയില്‍’ എന്ന ആമസോണിന്റെ റിപ്പബ്ലിക് ദിന വില്‍പ്പന, പ്രൈം വരിക്കാര്‍ക്കായി ജനുവരി 13 ന് അര്‍ദ്ധരാത്രി ആരംഭിക്കും. പ്രൈം അംഗങ്ങള്‍ അല്ലാത്തവര്‍ക്ക് ജനുവരി 13ന് ഉച്ചയ്ക്കാണ് വില്‍പ്പന ആരംഭിക്കുന്നത്.

സ്മാര്‍ട്ട്ഫോണുകള്‍ക്കും ആക്സസറികള്‍ക്കും 40% വരെയും ലാപ്ടോപ്പുകള്‍, ടാബ്ലെറ്റുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, മറ്റ് ഇലക്‌ട്രോണിക്സ് എന്നിവയ്ക്ക് 75% വരെയും കിഴിവ് ആമസോണ്‍ വെളിപ്പെടുത്തിയിട്ടുണ്ട്. സ്മാര്‍ട്ട് ടിവികള്‍ക്കും എസികള്‍, വാഷിംഗ് മെഷീനുകള്‍, റഫ്രിജറേറ്ററുകള്‍ തുടങ്ങിയ വീട്ടുപകരണങ്ങള്‍ക്കും 65% വരെ കിഴിവ് ലഭിക്കും. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡുകളും ഇഎംഐ ഇടപാടുകളും ഉപയോഗിച്ച്‌ നടത്തുന്ന വാങ്ങലുകള്‍ക്ക് 10% അധിക കിഴിവ് ലഭിക്കും. എക്സ്ചേഞ്ച് ഓഫറുകളും നോ-കോസ്റ്റ് ഇഎംഐ പേയ്മെന്റ് ഓപ്ഷനുകളും ഉപയോഗിച്ച്‌, വാങ്ങുന്നവര്‍ക്ക് ഈ ഓഫറുകള്‍ പരമാവധി പ്രയോജനപ്പെടുത്താം.

ഫ്ലിപ്പ്കാര്‍ട്ടിന്റെ റിപ്പബ്ലിക് ദിന വില്‍പ്പന ജനുവരി 14നാണ് ആരംഭിക്കുന്നത്. ഫ്ലിപ്കാര്‍ട്ട് പ്ലസ് അംഗങ്ങള്‍ക്ക് ജനുവരി 13 മുതലും ഓഫറുകള്‍ ലഭിമാകും. ജനുവരി 19നാണ് വില്‍പ്പന അവസാനിക്കുന്നത്. മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പുകള്‍, ടിവികള്‍, വീട്ടുപകരണങ്ങള്‍, ഫാഷൻ ഉല്‍പ്പന്നങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വിഭാഗങ്ങളിലായി 80% വരെ കിഴിവുകള്‍ ഫ്ലിപ്പ്കാര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നിരവധി സ്മാര്‍ട്ട് ഫോണ്‍ ബ്രാന്റുകളും വിവിധ ഓഫറുകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ആകര്‍ഷകമായ എക്സ്ചേഞ്ച് ഓഫറുകള്‍, ബണ്ടില്‍ഡ് പേയ്മെന്റ് ഓഫറുകള്‍, ക്യാഷ്ബാക്കുകള്‍, ഇഎംഐ സ്കീമുകള്‍ എന്നിവ സ്മാര്‍ട്ട്ഫോണുകള്‍ തിരയുന്ന ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments