HomeTech And gadgetsവാട്ട്സ് ആപ്പിന്റെ പുതിയ അപ്ഡേഷന്‍ ഡിലീറ്റ് ഫോര്‍ എവരിവണ്‍ എത്തി; ഉപയോഗിക്കേണ്ട വിധം ഇങ്ങനെ:

വാട്ട്സ് ആപ്പിന്റെ പുതിയ അപ്ഡേഷന്‍ ഡിലീറ്റ് ഫോര്‍ എവരിവണ്‍ എത്തി; ഉപയോഗിക്കേണ്ട വിധം ഇങ്ങനെ:

വാട്ട്സ് ആപ്പിന്റെ പുതിയ അപ്ഡേഷന്‍ ഡിലീറ്റ് ഫോര്‍ എവരിവണ്‍എത്തി
വാട്ട്സ് ആപ്പിന്റെ ഏറ്റവും വലിയ പോരായ്മ്മകളില്‍ ഒന്നായിരുന്നു നമ്മള്‍ അബദ്ധത്തില്‍ അയച്ച മെസ്സേജുകള്‍ എങ്ങനെ ഡിലീറ്റ് ചെയ്യും എന്നത് .എന്നാല്‍ ഇതുവരെ വാട്ട്സ് ആപ്പ് അങ്ങനെ ഒരു ഓപ്ഷന്‍ അതില്‍ നല്‍കിയിരുന്നില്ല .UAE ല്‍ ഈ അപ്ഡേഷന്‍ ലഭിച്ചു തുടങ്ങി.

എന്നാല്‍ ഇപ്പോള്‍ ഇതാ നിങ്ങള്‍ക്ക് ആ ഓപ്ഷനുകളും അതില്‍ ലഭ്യമാകുന്നു .ഡിലീറ്റ് ഫോര്‍ എവരിവണ്‍’ എന്ന ഫീച്ചറാണ് ഇതിനായി വാട്സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്. മെസേജ് അയച്ച്‌ ഏഴുമിനിറ്റിനകം ആ മെസേജ് ലഭിച്ചയാളുടെ അക്കൌണ്ടില്‍നിന്നും ഡിലീറ്റ് ചെയ്യാന്‍ ഇതിലൂടെ സാധിക്കും. മെസ്സേജ് ഡിലീറ്റ് ചെയ്താലും സ്വീകരിച്ചയാളുടെ ഫോണില്‍ അത് ഡിലീറ്റ് ചെയ്യപ്പെട്ടതായി കാണിക്കുകയും ചെയ്യും. നിങ്ങള്‍ അയക്കുന്ന സന്ദേശം തെറ്റായി മറ്റുള്ളവര്‍ക്ക് പോകുകയാന്നെങ്കില്‍ അല്ലെകില്‍ എതെകിലും വീഡിയോ നിങ്ങള്‍ അബദ്ധത്തില്‍ ഗ്രൂപ്പുകളിളിലേക്ക് അയക്കുകയാണെങ്കിലോ ഇത് നിങ്ങള്‍ക്ക് ഡിലീറ്റ് ചെയ്യുവാന്‍ സാധ്യമാകുന്നു.

ഡിലീറ്റ് ചെയ്യുന്ന മെസേജുകള്‍ നിങ്ങളുടെ ഫോണില്‍ നിന്നും മാത്രമല്ല മെസേജ് ലഭിച്ചയാളിന്റെ ഫോണില്‍ നിന്നും പിന്‍വലിക്കപ്പെടും. പക്ഷെ അയച്ച് ഏഴ് മിനിറ്റിനുള്ളില്‍ തന്നെ മെസേജ് ഡിലീറ്റ് ചെയ്യണം. ഏഴ് മിനിറ്റിന് ശേഷം നിങ്ങള്‍ക്ക് ‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ എന്ന ഓപ്ഷന്‍ കാണാന്‍ കഴിയില്ല.

ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കണമെങ്കില്‍ മെസേജ് അയക്കുന്നവരും മെസേജ് സ്വീകരിക്കുന്നവരും വാട്‌സ്ആപ്പിന്റെ പുതിയ വേര്‍ഷന്‍ അപ്‌ഡേറ്റ് ചെയ്തിരിക്കണമെന്നും വാട്ട്‌സ്ആപ്പ് പറയുന്നു. ഇതിനായി ചെയ്യേണ്ടത്: സാധാരണ അയച്ച മെസേജ് ഡിലീറ്റ് ചെയ്യാന്‍ നിങ്ങള്‍ അയച്ച മെസേജിന് മുകളില്‍ പ്രസ് ചെയ്യുക. അപ്പോള്‍ നിങ്ങള്‍ക്ക് ‘ഡിലീറ്റ് ഫോര്‍ എവരി വണ്‍’ (Delete for Everyone) എന്ന് ഓപ്ഷന്‍ കാണാം. അത് ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ മെസേജ് പിന്‍വലിക്കപ്പെടും. പിന്നീട് ‘this message was deleted’ എന്നായിരിക്കും കാണുക. ലോകത്ത് എവിടെയും വാട്ട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേഷന്‍ ഉള്ള ഐഫോണ്‍, ആന്‍ഡ്രോയ്ഡ്, വിന്‍ഡോസ് ഫോണ്‍ ഉപഭോക്താക്കള്‍ക്കും ഈ സംവിധാനം ഉപയോഗിക്കാവുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments