HomeSportsഎല്ലാവരും ഒത്തുകൂടിയപ്പോൾ, മാറിനിൽക്കാമോ എന്ന ധോണിയുടെ ആ ചോദ്യം എന്നെ വികാരഭരിതനാക്കി; സച്ചിൻ വെളിപ്പെടുത്തുന്നു

എല്ലാവരും ഒത്തുകൂടിയപ്പോൾ, മാറിനിൽക്കാമോ എന്ന ധോണിയുടെ ആ ചോദ്യം എന്നെ വികാരഭരിതനാക്കി; സച്ചിൻ വെളിപ്പെടുത്തുന്നു

രണ്ട് ലോകകപ്പുകളും ഒരു ഐസിസി ചാമ്ബ്യന്‍സ് ട്രീഫിയും ഇന്ത്യന്‍ ജനതയ്‌ക്ക് നേടിക്കൊടുത്ത ധോണിയുടെ നായകസ്ഥാനത്തിന് പിന്നില്‍ സച്ചിന്‍ തെന്‍‌ഡുല്‍ക്കര്‍ എന്ന ഇതിഹാസമാണെന്നത് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്ബ്യന്‍സ് എന്ന ചാറ്റ് ഷോയ്‌ക്ക് ഇടയില്‍ ധോണിയുമായുള്ള ബന്ധം ഓര്‍ത്തെടുത്തു സച്ചിന്‍. അവസാന ടെസ്‌റ്റ് മത്സരം വെസ്‌റ്റ് ഇന്‍ഡീസിനെതിരെ കളിച്ച സമയത്തെ അനുഭവമാണ് അദ്ദേഹം വിവരിച്ചത്.

“മത്സരത്തിനിടെ ഞങ്ങള്‍ എല്ലാം ഗ്രൌണ്ടില്‍ ഒത്തുകൂടി. ഈ സമയം ധോണി എന്റെ അടുത്തേക്ക് വന്നു ചോദിച്ചു. കുറച്ചു മാറി നില്‍ക്കാമോ എന്ന്. എനിക്ക് ആദ്യം കാര്യം മനസിലായില്ല. എന്നാല്‍, അവര്‍ എന്തോ പ്ലാന്‍ ചെയ്യുന്നുണ്ടെന്ന് മഹിയടക്കമുള്ളവരുടെ പെരുമാറ്റത്തില്‍ നിന്നും മനസിലായി. അപ്പോഴാണ് ഞാന്‍ അവസാന മത്സരമാണ് കളിക്കുന്നതെന്ന് ഓര്‍മിച്ചത്. മാറി നില്‍ക്കാമോ എന്ന ധോണിയുടെ അപേക്ഷ എന്നെ വികാരഭരിതനാക്കി. എനിക്ക് മികച്ച വിടവാങ്ങല്‍ നല്‍കുകയായിരുന്നു അവരുടെ ലക്‌ഷ്യം. ക്രിക്കറ്റ് ഇതിഹാസം വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments