ഇന്ത്യന്‍ കാപ്റ്റന്‍ വിരാട് കോഹ്ലി ഐസിസി ടെസ്റ്റ് ലോക റാങ്കിങ്ങില്‍ ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തി. പെര്‍ത്ത് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ കോഹ്ലി 123 റണ്‍സ് നേടിയിരുന്നു. ഇതാണ് അദ്ദേഹത്തിന് നേട്ടമായത്. സെഞ്ച്വറി നേട്ടം കോഹ്ലിക്ക് 14 പോയന്റു നേടിക്കൊടുത്തപ്പോള്‍ ആകെ 934 പോയന്റുകളുമായാണ് ഒന്നാം റാങ്ക് നിലനിര്‍ത്തിയത്.ന്യൂസിലന്‍ഡിന്റെ വില്യംസണ് 915 പോയന്റു നേടി പിറകിലുണ്ട്. പാകിസ്താനെതിരായ ടെസ്റ്റ് പരമ്ബരയ്ക്കുശേഷം വില്യംസണ് കോഹ്ലിക്ക് ഭീഷണിയുയര്‍ത്തിയിരുന്നു. എന്നാല്‍ 19 പോയന്റിന്റെ ലീഡ് നേടിയതോടെ വിരാടിന് താല്കാലിക ആശ്വാസമായി. മൂന്നു പോയന്റുകൂടി നേടിയാല്‍ ടെസ്റ്റ് റേറ്റിങ്ങില്‍ എക്കാലത്തെയും മികച്ച നിലയിലെത്താനും കോഹ്ലിക്കു കഴിയും.ആസ്ത്രേലിയന്‍ പര്യടനത്തില്‍ മികവു കാട്ടിയ ഇന്ത്യന്‍ താരങ്ങള്‍ക്കെല്ലാം റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അജിങ്ക്യ രഹാനെ, ഋഷഭ് പന്ത്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരെല്ലാം റാങ്കിങ്ങില്‍ മുന്നോട്ട് കുതിച്ചു. രഹാനെ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 15ലെത്തി. പന്ത് 11 സ്ഥാനങ്ങള്‍ മുന്നോട്ടു കയറി 48ാം സ്ഥാനത്താണ്. ഷമി 26ല്‍ നിന്നും 24ാം റാങ്കിലെത്തി.
ഐസിസി ടെസ്റ്റ് ലോക റാങ്കിങ്: കോഹ്ലി വീണ്ടും ഒന്നാമന്
RELATED ARTICLES