HomeNewsLatest Newsമൂന്ന് റൺസിന് ന്യൂസിലാൻഡിനെ കീഴടക്കി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം വനിതാ...

മൂന്ന് റൺസിന് ന്യൂസിലാൻഡിനെ കീഴടക്കി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം വനിതാ ട്വന്റി 20 ലോകകപ്പിന്റെ സെമിഫൈനലിൽ

മൂന്ന് റൺസിന് ന്യൂസിലാൻഡിനെ കീഴടക്കിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ആസ്ട്രേലിയയിൽ നടക്കുന്ന വനിതാ ട്വന്റി 20 ലോകകപ്പിന്റെ സെമിഫൈനലിൽ ഇടംപിടിക്കുന്ന ആദ്യ ടീമായി. മെൽബണിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് 133/8 എന്ന സ്കോർ ഉയർത്തിയ ഇന്ത്യ കിവീസിനെ നിശ്ചിത 20 ഒാവറിൽ 130/6 ഒതുക്കിയാണ് വിജയം ആഘോഷിച്ചത്. 34 പന്തുകളിൽ നാലുഫോറും മൂന്ന് സിക്സുമടക്കം 46 റൺസ് അടിച്ചുകൂട്ടിയ കൗമാരക്കാരിയായ ഒാപ്പണർ ഷെഫാലി വർമ്മയാണ് ഇന്ത്യൻ ബാറ്റിംഗിലെ തിളക്കമായത്.

വിക്കറ്റ് കീപ്പർ കൂടിയായ തന്യ ഭാട്യ 25 പന്തുകളിൽ 23 റൺസും വാലറ്റക്കാരി രാധായാദവ് 14 റൺസും നേടി. സ്മൃതി മന്ദാന (11), ജെമീമ റോഡ്രിഗസ് (10), ഹർമൻദീപ് കൗർ (1), വേദ കൃഷ്ണ മൂർത്തി (6), ദീപ്തി ശർമ്മ (8) എന്നിവർ നിരാശപ്പെടുത്തിയപ്പോൾ പതിവുപോലെ കൃത്യതപുലർത്തിയ ബൗളിംഗ് നിരയാണ് വിജയം സമ്മാനിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments