HomeSportsപാലായില്‍ പാലക്കാടന്‍ കാറ്റ്; സംസ്ഥാന കായികമേളയിലെ ആദ്യ സ്വര്‍ണം പാലക്കാടിന്

പാലായില്‍ പാലക്കാടന്‍ കാറ്റ്; സംസ്ഥാന കായികമേളയിലെ ആദ്യ സ്വര്‍ണം പാലക്കാടിന്

61ാമാത് സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് പാലായില്‍ തുടക്കമായി. പാലക്കാടിന്റെ കുതിപ്പോടെയാണ് മേളയ്ക്ക് അരങ്ങുണര്‍ന്നത്. മീറ്റിലെ ആദ്യ സ്വര്‍ണം പാലക്കാട് തങ്ങളുടെ അക്കൗണ്ടിലേക്കു കൂട്ടിച്ചേര്‍ത്തു. സീനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ പാലക്കാട് പറളി സ്കൂളിലെ പി അജിത്താണ് പാലക്കാടിനായി പൊന്നണിഞ്ഞത്. റെക്കോഡ് നേട്ടത്തോടെയായിരുന്നു താരം ജേതാവായത്. കോതമംഗലം മാര്‍ ബേസില്‍ സ്കൂളിലെ ആദര്‍ശ് ഗോപി ഈയിനത്തില്‍ വെള്ളി കരസ്ഥമാക്കി.

മീറ്റിലെ രണ്ടാം സ്വര്‍ണം എറണാകുളത്തിനാണ്. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ കോതമംഗലം മാര്‍ബേസില്‍ സ്കൂളിലെ അനുമോള്‍ തമ്ബി ഒന്നാമതെത്തി. ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ തിരുവനന്തപുരം സായിയിലെ സല്‍മാനാണ് സ്വര്‍ണം. ഇതേയിനം ജൂനിയര്‍ പെണ്‍കുട്ടികളില്‍ പാലക്കാട് പറളി സ്കൂളിലെ പി ചാന്ദ്നി പൊന്നണിഞ്ഞു. കായികമേളയുടെ ഔദ്യോഗിക ഉദ്ഘാടനം വൈകീട്ട് മൂന്നു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കാല്‍ നൂറ്റാണ്ടിനു ശേഷമാണ് സംസ്ഥാന സ്കൂള്‍ കായികമേളയ്ക്കു പാലാ ആതിഥേയത്വം വഹിക്കുന്നത്.bottom-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments