HomeNewsLatest Newsപെനാൽറ്റി നഷ്ടപ്പെടുത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ; ഷൂട്ടൗട്ടിൽ ഹീറോയായി കോസ്റ്റ,പോർച്ചുഗൽ ക്വാർട്ടറിൽ

പെനാൽറ്റി നഷ്ടപ്പെടുത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ; ഷൂട്ടൗട്ടിൽ ഹീറോയായി കോസ്റ്റ,പോർച്ചുഗൽ ക്വാർട്ടറിൽ

ആവേശപ്പോരിനൊടുക്കം ഷൂട്ടൗട്ടിൽ ഗോൾകീപ്പർ കോസ്റ്റ പോർച്ചുഗലിൻ്റെ ഹീറോയായി മാറി. ഷൂട്ടൗട്ടിൽ സ്ലൊവേനിയയെ കീഴടക്കി പോർച്ചുഗൽ യൂറോ കപ്പ് ക്വാർട്ടറിലേക്ക് കടന്നു. ഷൂട്ടൗട്ടിൽ 3-0നാണ് പോർച്ചുഗലിൻ്റെ വിജയം. പോർച്ചുഗീസ് ഗോൾകീപ്പർ ഡിയാഗോ കോസ്റ്റയുടെ തകർപ്പൻ സേവകളാണ് പോർച്ചുഗലിനെ രക്ഷിച്ചത്. സ്ലൊവേനിയയുടെ മൂന്ന് കിക്കും കോസ്റ്റ തടുത്തിട്ടു. നേരത്തെ മത്സരത്തിൻ്റെ മുഴുവൻ സമയവും അധികസമയവും അവസാനിച്ചപ്പോൾ ഇരുടീമുകൾക്കും വലകുലുക്കാനായില്ല. മത്സരത്ത റോണോയും സംഘവും കിടിലൻ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും സ്ലൊവേനിയൻ പൂട്ട് പൊളിക്കാനായില്ല.

ക്രിസ്റ്റ്യാനോയും സംഘവും ആദ്യ മിനിറ്റുകളിൽ തന്നെ ആധിപത്യം പുലർത്തുന്നതാണ് കണ്ടത്. പോർച്ചുഗീസ് മുന്നേറ്റനിര തുടർച്ചയായി ആക്രമണങ്ങളുടെ കെട്ടഴിച്ചുവിട്ടു. 5-ാം മിനിറ്റിൽ ബോക്സിനുള്ളിൽ വെച്ച് ലഭിച്ച മികച്ച അവസരം റൂബൻ ഡയസ് നഷ്ടപ്പെടുത്തി. പിന്നാലെ 13-ാം മിനിറ്റിൽ വലതുവിങ്ങിൽ നിന്ന് മുന്നേറിയ ബെർണാഡോ സിൽവ സ്ലൊവേനിയയുടെ ബോക്സ് ലക്ഷ്യമാക്കി ഉഗ്രൻ ക്രോസ് നൽകി. എന്നാൽ ബ്രൂണോ ഫെർണാണ്ടസിന് അത് കണക്ട് ചെയ്യാനായില്ല. കിട്ടിയ അവസരങ്ങളിൽ സ്ലൊവേനിയയും മുന്നേറി.

സ്ലൊവേനിയൻ ഗോൾകീപ്പർ ജാൻ ഒബ്ലാക്ക് കൈയ്യിലൊതുക്കി. പിന്നാലെ ബോക്സിൻ പുറത്തുനിന്ന് പോർച്ചുഗലിന് ഫ്രീകിക്ക് ലഭിച്ചു. റൊണാൾഡോയുടെ കിക്ക് നേരിയ വ്യത്യാസത്തിൽ ബാറിന് മുകളിലൂടെ പോയി. ഇടതുവിങ്ങിലൂടെ റാഫേൽ ലിയോ സ്ലൊവേനിയൻ പ്രതിരോധത്തെ വെട്ടിച്ച് പലതവണ മുന്നേറിയെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. റൊണാൾഡോ സുന്ദരമായ നീക്കങ്ങളുമായി മൈതാനത്തെ ത്രസിപ്പിക്കുന്ന കാഴ്ചയ്ക്കും ആദ്യ പകുതി സാക്ഷ്യം വഹിച്ചു. ആദ്യ പകുതിയുടെ അവസാനനിമിഷങ്ങളിൽ സ്ലൊവേനിയ പോർച്ചുഗൽ ഗോൾമുഖത്ത് അപകടം വിതച്ചു. പിന്നാലെ ആദ്യ പകുതി അവസാനിച്ചു.

ആദ്യ പകുതിക്ക് സമാനമായി പോർച്ചുഗൽ മുന്നേറ്റം കടുപ്പിച്ചെങ്കിലും സ്ലൊവേനിയയും വിട്ടുകൊടുക്കാൻ തയ്യാറായില്ല. 55-ാം മിനിറ്റിൽ റൊണാൾഡോയുടെ ഫ്രീകിക്ക് ഒബ്ലാക്ക് തട്ടിയകറ്റി. വിങ്ങുകളിലൂടെയുള്ള പോർച്ചുഗൽ മുന്നേറ്റങ്ങളെ പ്രതിരോധിക്കാൻ സ്ലൊവേനിയ നന്നായി ബുദ്ധിമുട്ടി. പോർച്ചുഗൽ താരങ്ങൾ സ്ലൊവേനിയൻ ബോക്സിൽ കയറിയിറങ്ങി. പക്ഷേ ഗോൾ മാത്രം അകന്നുനിന്നു.

ഡയഗോ ജോട്ടയെ കളത്തിലിറക്കി റൊബർട്ടോ മാർട്ടിനസ് ആക്രമണങ്ങൾക്ക് മൂർച്ച കൂട്ടി. പോർച്ചുഗലിൻ്റെ നീക്കങ്ങളെ കൃത്യമായി മനസിലാക്കി ഗോളവസരങ്ങളെ തടഞ്ഞ സ്ലൊവേനിയൻ പ്രതിരോധം മികച്ച പ്രകടനമാണ് മത്സരത്തിൽ പുറത്തെടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments