HomeSports23ാമത് സംസ്ഥാന ബധിര കായികമേളയ്ക്ക് തുടക്കമായി; അടിസ്ഥാന സൗകര്യങ്ങളില്ലാതെ മേള

23ാമത് സംസ്ഥാന ബധിര കായികമേളയ്ക്ക് തുടക്കമായി; അടിസ്ഥാന സൗകര്യങ്ങളില്ലാതെ മേള

23ാമത് സംസ്ഥാന ബധിര കായികമേളയ്ക്ക് കോട്ടയം നെഹ്റു സ്റ്റേഡിയത്തില്‍ തുടക്കമായി. ആയിരക്കണക്കിന് കായികതാരങ്ങള്‍ പങ്കെടുക്കുന്ന മേളയില്‍ താമസിക്കാനിടമൊരുക്കാത്തതും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും പ്രതികൂലമായി ബാധിക്കുന്നുവെന്ന് അധ്യാപകര്‍. കായികമേളയുടെ നടത്തിപ്പു ചുമതല സ്പോര്‍ട്സ് കൗണ്‍സില്‍ ഏറ്റെടുക്കണമെന്ന ആവശ്യവും ശക്തമാണ്. ആര്‍പ്പുവിളികളും ആരവങ്ങളുമൊന്നുമില്ലെങ്കിലും ഇവരുടെ ആവേശത്തിന് തെല്ലും കുറവില്ല.

കോട്ടയം നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന ബധിര കായികമേളയില്‍ നിന്നുള്ള കാഴ്ചകളാണിത്. മികച്ച പ്രകനങ്ങള്‍ കാഴ്ചവെയ്ക്കുന്ന താരങ്ങളെ പ്രോത്സാഹിപ്പിക്കാനോ കൈയടിക്കാനോ പോലും ഗാലറിയില്‍ ആരുമില്ല എന്നതും ശ്രദ്ധേയം. ബധിരസ്കൂളുകളില്‍ നിന്നുള്ള അധ്യാപകരെയും ചില കായിക പരിശീലകരെയും ഒഴിച്ചു നിര്‍ത്തിയാല്‍ സംഘാടകര്‍ പോലും വിരളം. അറുന്നൂറിലധികം പെണ്‍കുട്ടികള്‍ പങ്കെടുക്കുന്ന കായിമേളയില്‍ പ്രാഥമികാവശ്യങ്ങള്‍ക്ക് പോലും സൗകര്യങ്ങളില്ല. ബധിര കായിക കൗണ്‍സിലാണ് പരിപാടിയുടെ നടത്തിപ്പുകാര്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments