എഴുപത്തിരണ്ടാമത് സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ഫൈനല്‍ റൗണ്ടില്‍ പ്രവേശിച്ച് കേരളം. ദക്ഷിണമേഖല യോഗ്യതാ മത്സരത്തിലെ അവസാന ഗ്രൂപ്പ് പോരാട്ടത്തില്‍ തമിഴ്നാടിനെ ഗോള്‍രഹിത സമനിലയില്‍ കുരുക്കിയാണു കേരളം മുന്നേറിയത്. കേരളത്തിനും തമിഴ്നാടിനും ഒരേ പോയിന്റാണെങ്കിലും മികച്ച ഗോള്‍ വ്യത്യാസത്തിലാണു കേരളം ഒന്നാമതെത്തിയത്. ആദ്യ മല്‍സരത്തില്‍ ആന്ധ്രാപ്രദേശിനെതിരെ നേടിയ 7-0 ന്റെ കൂറ്റന്‍ ജയമാണു കേരളത്തിനു തുണയായത്. തിങ്കളാഴ്ചത്തെ സമനിലയോടെ തമിഴ്നാട് ഫൈനല്‍ റൗണ്ടിലെത്താതെ പുറത്തായി. ആദ്യ മത്സരത്തിന്റെ തുടര്‍ച്ചയായി മികച്ച മുന്നേറ്റം കാഴ്ചവച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്മകളാണ് കേരളത്തിനു തിരിച്ചടിയായത്. ദക്ഷിണ മേഖലയില്‍നിന്നു കര്‍ണാടകമാണു കേരളത്തിനൊപ്പം യോഗ്യത നേടിയത്.
സന്തോഷ് ട്രോഫി യോഗ്യത: കേരളം ഫൈനല്‍ റൗണ്ടില്‍
RELATED ARTICLES