HomeSportsനാലാം ടെസ്റ്റ്‌ : ഇന്ത്യക്ക് 403 റണ്‍ ലീഡ്‌

നാലാം ടെസ്റ്റ്‌ : ഇന്ത്യക്ക് 403 റണ്‍ ലീഡ്‌

നാലാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യ വിജയത്തിലേക്ക് നീങ്ങുന്നു. ഒന്നാം ഇന്നിംഗ്‌സില്‍ 213 റണ്‍സിന്റെ ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ തുടക്കത്തിലെ തകര്‍ച്ചയ്ക്കു ശേഷം കൂറ്റന്‍ ലീഡിലേക്കു നീങ്ങുകയാണ്. മൂന്നാം ദിവസം പിരിയുമ്പോള്‍ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് എടുത്തിട്ടുണ്ട്. അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ നായകന്‍ വിരാട് കോഹ്‌ലി(83*)ക്കൊപ്പം ആദ്യ ഇന്നിംഗ്‌സിലെ സെഞ്ച്വറിക്കാരന്‍ അജിങ്ക്യ രഹാനെ(52*)യാണ് ക്രീസില്‍. ഇതോടെ ഇന്ത്യയ്ക്ക് 403 റണ്‍സിന്റെ ലീഡായി. ഒന്നാം ഇന്നിംഗ്‌സില്‍ 213 റണ്‍സിന്റെ ലീഡുണ്ടായിട്ടും ദക്ഷിണാഫ്രിക്കയെ ഫോളോ ഓണ്‍ ചെയ്യിക്കാതെ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

രണ്ടാം ഇന്നിംഗ്‌സില്‍ ഒരു ഘട്ടത്തില്‍ 57 റണ്‍സിന് ഇന്ത്യയ്ക്ക് നാലു വിക്കറ്റുകള്‍ നഷ്ടപ്പെട്ടിരുന്നു. മുരളി വിജയും രോഹിത് ശര്‍മ്മയും ഒരിക്കല്‍കൂടി പരാജയപ്പെട്ടു. ബാറ്റിങ് ഓര്‍ഡറില്‍ സ്ഥാനകയറ്റം കിട്ടി വന്ന രോഹിത് ശര്‍മ ആദ്യ പന്തില്‍തന്നെ റണ്‍സൊന്നും എടുക്കാതെ പുറത്തായി. മോര്‍ക്കലിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു. അഞ്ചാം വിക്കറ്റില്‍ കോഹ്‌ലി-രഹാനെ സഖ്യം ഇതുവരെ 133 റണ്‍സ് എടുത്തിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments