HomeMake It Modernഇതാ ഞാനും നീയും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ !

ഇതാ ഞാനും നീയും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ !

പെട്ടെന്ന് വരുന്ന പണവും പൊടുന്നനെ കിട്ടുന്ന പ്രശസ്തിയും
എത്ര വേഗത്തിൽ വന്നുവോ, അതിലേറെ വേഗത്തിൽ പോവുകയും ചെയ്യും…

മിത്രങ്ങളെ കിട്ടാൻ നല്ല പാടാണ്, എന്നാല്‍ ശത്രുക്കളെ കിട്ടാൻ ഒരു പാടുമില്ല…

മിത്രമാകാൻ ഒരു പാട് ഗുണം വേണം, ശത്രുവാകാൻ ഒരു ഗുണവും വേണമെന്നില്ല…

കുത്തിയിരുപ്പ് പോലല്ലല്ലോ കുത്തിത്തിരുപ്പ്…

കയ്യിലിരുപ്പു പോലിരിക്കും ജീവിതത്തിലെ നീക്കിയിരുപ്പ്…

ചിന്താഗതിയ്ക്ക് അനുസരിച്ചാണ് മനുഷ്യന്റെ പുരോഗതിയും അധോഗതിയും…

മനുഷ്യർ പരസ്പരം പിണങ്ങുന്നതും തെറ്റുന്നതും തെറ്റ് ചെയ്തത് കൊണ്ടല്ല. മറിച്ച്, തെറ്റിദ്ധാരണ കൊണ്ടാണ്…

തെറ്റ് തിരുത്താം; പക്ഷേ തെറ്റിധാരണ തിരുത്താൻ പാടാണ്…

കുത്ത് കൊണ്ട മുറിവ് പെട്ടെന്ന് ഉണങ്ങും, കുത്ത് വാക്ക് കൊണ്ടുണ്ടായ മുറിവ് അത്ര പെട്ടെന്നൊന്നും ഉണങ്ങില്ല…

അസുഖം വരുമ്പോൾ നാം സുഖത്തെ കുറിച്ച് ഓർത്തു വേവലാതി പ്പെടും, സുഖം വരുമ്പോൾ അസുഖത്തെ കുറിച്ച് ഓർക്കുക പോലും ഇല്ല…

മറ്റുള്ളവരുടെ കുറ്റം പറയാൻ കിട്ടുന്ന ചെറിയ ഒരവസരം പോലും നാം നഷ്ടപ്പെടുത്തില്ല. എന്നാല്‍ ഗുണം പറയാൻ കിട്ടുന്ന പല നല്ല അവസരവും ഉപയോഗിക്കുകയും ഇല്ല!!…

ആരോഗ്യം, സന്തോഷം, മനസ്സമാധാനം, ഉറക്കം ഇതിനേക്കാള്‍ പണത്തിന്‌ പ്രാധാന്യം നല്‍കാതിരിക്കുക.

സത്‌ഫലങ്ങള്‍ മാത്രം തരുന്ന മരത്തെപ്പോലെയാവുക,
കല്ലെറിഞ്ഞാലും അത്‌ ഫലങ്ങള്‍ കൊഴിച്ചുതരും.

പെരുമാറ്റരീതികളും, മനോഭാവങ്ങളും പൂന്തോട്ടത്തേക്കാള്‍ മനോഹരമാവട്ടെ..

സമയത്തെ ക്രമീകരിച്ചാല്‍ ചെയ്യാനുള്ളതെല്ലാം ചെയ്യാന്‍ കഴിയും.

നല്ല ഗ്രന്ഥങ്ങള്‍ വായിക്കുക.

ചതി, വിദ്വേഷം, അസൂയ എന്നിവയിൽ നിന്നും പൂർണ്ണമായും മോചിതരാവുക.

ധാനധര്‍മ്മങ്ങളിലൂടെ പാവപ്പെട്ടവന്റെയും ആവശ്യക്കാരന്റെയും പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുക.

കൊടുങ്കാറ്റിന്റെ നടുവിലും നല്ലതേ വരൂ എന്നു ചിന്തിക്കുക.

ഓരോ ദിവസവും പുതിയ തുടക്കമാവുക..ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളെ ഓര്‍ത്ത്‌ വിഷമിക്കാതെ, മെച്ചപ്പെടുത്താന്‍ കഴിയുന്ന കാര്യങ്ങള്‍ക്ക്‌ സമയം ക ണ്ടെത്തുക.

എല്ലാവര്‍ക്കും പ്രശ്‌നങ്ങളുണ്ട്‌ എന്ന്‌ ഉള്‍ക്കൊള്ളുക. മനസ്സ്‌ ശാന്തമാക്കുക.

കഴിഞ്ഞ കാലത്തെ‌ തെറ്റുകളിൽ നിന്നും പാഠം ഉള്‍ക്കൊള്ളുക, അവയെ വിട്ടുകളയാൻ പഠിക്കുക.

ഏറ്റവും വലിയ ശത്രുവാണ്‌ നിരാശ, അതിന്‌ മന:സ്സമാധാനം നശിപ്പിക്കാൻ കഴിയും.

പോയ കാലത്തെ മാറ്റാന്‍ നമുക്കാകില്ല. ഇനിയുള്ള കാലത്ത്‌ എന്താണ്‌ സംഭവിക്കുക എന്നും നമുക്കറിയില്ല, പിന്നെന്തിനാണ്‌ നാം സങ്കടപ്പെടുന്നത്‌.

ഭക്ഷണം കുറക്കുക, ശരീരത്തിന്‌ ആരോഗ്യമുണ്ടാകും.

പാപങ്ങള്‍ കുറക്കുക, മനസ്സിന്‌ ആരോഗ്യമുണ്ടാകും.

ദു:ഖങ്ങള്‍ കുറക്കുക, ഹൃദയത്തിന്‌ ആരോഗ്യമുണ്ടാകും.

സംസാരം കുറക്കുക, ജീവിതത്തിന്‌ ആരോഗ്യമുണ്ടാകും.

ജീവിതം തന്നെ നൈമിഷികം ! വിഷമിച്ചും, ദുഖിച്ചും പിന്നെയും പിന്നെയും ജീവിതത്തെ ചെറുതാക്കിക്കളയാതിരിക്കുക…

ക്ഷമയും, ‌ ആത്മാര്‍ത്ഥതയും സ്വായത്തമാക്കുക.

മോശമായ നാവ്‌ അതിന്റെ ഇരയെക്കാള്‍ അതിന്റെ ഉടമക്കാണ്‌ കൂടുതല്‍ പ്രയാസമുണ്ടാക്കുക.

ഒരു ദിവസം ഒരു ആശയം,
ഒരു സല്‍കര്‍മ്മം – ഇവ പതിവാക്കുക.

മനസ്‌ സുന്ദരമായാല്‍ കാണുന്നതെല്ലാം
സുന്ദരമാകും.

 

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments