HomeMake It Modernനിങ്ങൾക്കറിയാമോ, ദമ്പതിമാർ തുറന്നു പറയാത്ത സെക്‌സ് രഹസ്യങ്ങൾ !

നിങ്ങൾക്കറിയാമോ, ദമ്പതിമാർ തുറന്നു പറയാത്ത സെക്‌സ് രഹസ്യങ്ങൾ !

വിവാഹവും ദാമ്പത്യവുമെല്ലാം മനോഹരമാണ്. ഏതു കാര്യത്തേയും പോലെ ദാമ്പത്യത്തിലും സുഖകരമായതും അസുഖകരമായതുമായ പല സത്യങ്ങളുമുണ്ട്.എന്നാല്‍ അസുഖകരമായ സത്യങ്ങള്‍ പലരും പലപ്പോഴും തുറന്നു പറയാന്‍ മടിയ്ക്കും. പ്രത്യേകിച്ചു ദാമ്പത്യത്തെക്കുറിച്ച്. ഇതിലൊന്നാണ് സെക്‌സിനെക്കുറിച്ചുള്ളത്. വിവാഹശേഷമുള്ള ചില സെക്‌സ് വാസ്തവങ്ങള്‍, ദമ്പതികള്‍ തുറന്നു പറയാന്‍ മടിയ്ക്കുന്നവ, ഏതെല്ലാമെന്നു നോക്കൂ.

 

 

പരസ്പരം ഇഷ്ടമാണെങ്കില്‍ കൂടി ദാമ്പത്യത്തില്‍ പോലും ഒരു സമയം കഴിഞ്ഞാല്‍ മടുപ്പു വന്നേക്കാം. സെക്‌സില്‍ പോലും. വിവാഹശേഷം കുറേക്കാലം കഴിഞ്ഞാല്‍ വെറുമൊരു ചടങ്ങു പോലെ സെക്‌സിലേര്‍പ്പെടുന്നവരുണ്ട്. പങ്കാളികളില്‍ ഒരാള്‍ക്കു സെക്‌സില്‍ താല്‍പര്യം വരുമ്പോള്‍ മറ്റേയാള്‍ക്ക് മൂഡുണ്ടാകില്ല. മനപൂര്‍വമാകണമെന്നില്ല, ജോലിഭാരം, ക്ഷീണം, സ്‌ട്രെസ് തുടങ്ങിയവയെല്ലാം കാരണങ്ങളാകാം. ദാമ്പത്യത്തിന്റെ തുടക്കത്തിലെ സെക്‌സ് താല്‍പര്യം അല്‍പം കഴിഞ്ഞാല്‍ സ്വാഭാവികമായി നഷ്ടപ്പെടും. പരസ്പരം പുതുതായൊന്നുമില്ലെന്നതാകാം ഇതിനു കാരണം. ദമ്പതിമാരില്‍ ചിലര്‍ക്കെങ്കിലും സെക്‌സ് അല്‍പം കഴിയുമ്പോള്‍ ബോറടിച്ചു തുടങ്ങാം. താല്‍പര്യമുണ്ടാകില്ലെന്നു മാത്രമല്ല, മടുപ്പുമുണ്ടാകും.
ദാമ്പത്യത്തില്‍ അല്‍പം കഴിയുമ്പോള്‍ ലൈംഗികശേഷിയെക്കുറിച്ചുള്ള ഭയമോ താന്‍ കിടക്കയില്‍ പരാജയപ്പെടുമെന്ന ഭയമോ പല ദമ്പതിമാര്‍ക്കും ഉണ്ടാകില്ല.

 

 

പ്രണയിക്കുമ്പോഴും വിവാഹത്തിന്റെ ആദ്യനാളുകളിലും ഇണയോട് എപ്പോഴും താല്‍പര്യം തോന്നും. എന്നാല്‍ കാലക്രമേണ ചില സന്ദര്‍ഭങ്ങളില്‍ മാത്രമേ ഈ താല്‍പര്യം തോന്നുകയുള്ളൂ. പങ്കാളികള്‍ ഇതു സമ്മതിക്കില്ലെങ്കില്‍ പോലും.
വിവാഹത്തിനു മുന്‍പും വിവാഹത്തിന്റെ ആദ്യകാലങ്ങളിലും സെക്‌സ് ത്രില്ലിംഗായി തോന്നും. എന്നാല്‍ കാലക്രമേണ സെക്‌സിനോടു താല്‍പര്യമുണ്ടെങ്കില്‍ പോലും ഈ ത്രില്‍ നഷ്ടപ്പെടും. സെക്‌സിനേക്കാളേറെ മറ്റു കാര്യങ്ങള്‍ക്കായിരിയ്ക്കും ദാമ്പത്യത്തില്‍ മുന്‍ഗണന നല്‍കുക. കുട്ടികളുടെ കാര്യങ്ങള്‍, വീട്ടിലെ ഉത്തരവാദിത്വങ്ങള്‍ എന്നിങ്ങനെ പോകും ഇത്.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments