HomeNewsLatest Newsമഹാരാഷ്ട്രയിൽ മന്ത്രിയെ സ്വീകരിക്കാൻ സ്കൂൾ കുട്ടികളെ റോഡിൽ നിർത്തി; ക്രൂരതയെന്നു പൊതുജനം; വീഡിയോ

മഹാരാഷ്ട്രയിൽ മന്ത്രിയെ സ്വീകരിക്കാൻ സ്കൂൾ കുട്ടികളെ റോഡിൽ നിർത്തി; ക്രൂരതയെന്നു പൊതുജനം; വീഡിയോ

എൻസിപി മന്ത്രിയുടെ വാഹനവ്യൂഹത്തെ സ്വാഗതം ചെയ്യാൻ റോഡരികിൽ നിൽക്കുന്ന സ്കൂൾ കുട്ടികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അജിത് പവാർ വിഭാഗത്തിൽ നിന്നുള്ള പുതിയ ക്യാബിനറ്റ് മന്ത്രി അനിൽ പാട്ടീലിനെ സല്യൂട്ട് ചെയ്ത് സ്വീകരിക്കാൻ പട്ടികജാതി-പട്ടികവർഗ വിദ്യാർത്ഥികൾക്കായുള്ള റസിഡൻഷ്യൽ സ്‌കൂളിലെ കുട്ടികളെയാണ് റോഡിൽ നിരത്തി നിർത്തിയത്. മഹാരാഷ്ട്രയിൽ ആണ് സംഭവം. അനിൽ പാട്ടീലിന്റെ വരവും കാത്ത് റോഡരികിൽ നിൽക്കുന്ന കുട്ടികളെ വീഡിയോയിൽ കാണാം. കാത്തുനിന്ന് തളർന്നതോടെ നിരവധി കുട്ടികൾ റോഡിൽ ഇരിപ്പായി. ഒടുവിൽ മന്ത്രിയുടെ വാഹനം വന്നയുടൻ കുട്ടികൾ എഴുന്നേറ്റ് നിൽക്കുന്നതും, അനിൽ പാട്ടീലിനെ സല്യൂട്ട് ചെയ്യുന്നതും ദൃശ്യങ്ങളിൽ കാണാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments