HomeNewsകോട്ടയം കാരിത്താസ് ആശുപത്രി ദേശീയ അംഗീകാരം ഇന്ന് ഏറ്റുവാങ്ങും

കോട്ടയം കാരിത്താസ് ആശുപത്രി ദേശീയ അംഗീകാരം ഇന്ന് ഏറ്റുവാങ്ങും

കേന്ദ്രസര്‍ക്കാര്‍ ഗുണനിലവാര ഏജന്‍സിയായ ക്വാളിറ്റി കൌണ്‍സിൽ ഓഫ് ഇന്‍ഡ്യ, ഇന്‍ഡ്യയിലെ ആശുപത്രികളുടെ ഗുണനിലവാരത്തിന് നൽകുന്ന  National Accreditation Board for Hospitals and Healthcare Providers (NABH) അംഗീകാരം കാരിത്താസ് ആശുപത്രി ഇന്ന് (03/01/2016) ഏറ്റുവാങ്ങും. ഇന്ന് ഉച്ച കഴിഞ്ഞു 3 മണിക്ക് കാരിത്താസ് ആശുപത്രി അങ്കണത്തിൽ കോട്ടയം അതിരൂപതാ മെത്രപ്പോലിത്താ മാര്‍ മാത്യു മൂലക്കാട്ടിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനത്തിൽ വച്ച് NABH സര്‍ട്ടിഫിക്കറ്റ് NABH CEO , K K കള്‍റാ ആശുപത്രി ഡയറകടര്‍ ഫാ. തോമസ് ആനിമൂട്ടിലിന് കൈമാറും.

ബഹു. കേരള മുഖ്യമന്തി ശ്രീ. ഉമ്മന്‍ ചാണ്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ ശ്രീ. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ശ്രീ, കെ.സി ജോസഫ്, കോട്ടയം എം.പി ശ്രീ. ജോസ് കെ മാണി, ഏറ്റുമാനൂര്‍ MLA ശ്രീ. സുരേഷ് കുറുപ്പ്, ഏറ്റുമാനൂര്‍ മുന്‍സിപ്പൽ ചെയര്‍മാന്‍ ശ്രീ. ജെയിംസ് പ്ലാക്കിത്തൊട്ടിയിൽ MLA ശ്രീ. തോമസ് ചാഴികാടന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഫാ. തോമസ് ആനിമൂട്ടിൽ സ്വാഗതവും ജോ. ഡയറക്ടര്‍ ഫാ. ബോബന്‍ വട്ടമ്പുറത്ത് കൃതജ്ഞതയും അര്‍പ്പിക്കും. സമ്മേളനാനന്തരം കൊച്ചിന്‍ കലാഭവന്‍ അവതരിപ്പിക്കുന്ന മെഗാഷോയും ഉണ്ടായിരിക്കുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments