HomeNewsഒരു നിമിഷം, ലോക സുന്ദരിപ്പട്ട മത്സരത്തിൽ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു ! - വീഡിയോ

ഒരു നിമിഷം, ലോക സുന്ദരിപ്പട്ട മത്സരത്തിൽ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു ! – വീഡിയോ

ലോസ് ആഞ്ജലിസ്: അതെ. ഒരു നിമിഷം, വെറും ഒരു നിമിഷം കൊണ്ട് കാര്യങ്ങൾ തലകീഴായി മറിഞ്ഞു. ലോക സുന്ദരിപ്പട്ടം അണിഞ്ഞു നിന്ന മിസ്‌ കൊളംബിയ അരിയാന ഗ്യുട്ടറേസിന് ഏതാനും നിമിഷങ്ങൾ മാത്രമേ ആ കിരീടം അണിയാനായുള്ളൂ. ലാസ് വേഗാസിലെ പ്ലാനെറ്റ് ഹോളിവുഡ്ഡില്‍ നടന്ന ഇത്തവണത്തെ മത്സരത്തിന്റെ അവസാന നിമിഷത്തിലുണ്ടായ ആശയക്കുഴപ്പം മിസ് കൊളംബിയ അരിയാന ഗ്യുട്ടറേസിനെ നിരാശയാക്കി. മത്സരത്തിനൊടുവില്‍ ആദ്യം വിശ്വസുന്ദരിയായി പ്രഖ്യാപിച്ചത് ഗ്യുട്ടറേസിനെ ആയിരുന്നു. അവരെ കിരീടം അണിയിക്കുകയും ചെയ്തു. തൊട്ടുപിന്നാലെ, തനിക്ക് തെറ്റുപറ്റിയെന്നും പിയ അലോന്‍സോയാണ് യഥാര്‍ഥ വിശ്വസുന്ദരിയെന്നും അവതാരകന്‍ സ്റ്റീവ് ഹാര്‍ലി പ്രഖ്യാപിച്ചു. അതോടെ 2015 ലെ മിസ് യൂണിവേഴ്‌സ് കിരീടം ഫിലിപ്പൈന്‍സ് സുന്ദരി പിയ അലോന്‍സോ വേര്‍ട്‌സ്ബാക്കിന്. അവതാരകന് പിണഞ്ഞ ഈ അബദ്ധം കൊളന്‍ബിയന്‍ സുന്ദരിയെ കണ്ണീരിലാഴ്ത്തി. തുടര്‍ന്ന് അവര്‍ക്ക് നല്‍കിയ കിരീടം തിരികെവാങ്ങി പിയ അലോന്‍സോയെ അണിയിച്ചു.

നടിയും മോഡലുമാണ് 26 കാരിയായ പിയ അലന്‍സോ. ഇന്ത്യയുടെ ഉര്‍വശി റൂട്ടേല ആദ്യ 15 സ്ഥാനങ്ങളില്‍ എത്താന്‍ കഴിയാതെ പുറത്തായി. വിവിധ റൗണ്ടുകള്‍ പിന്നിട്ട് ഫിലിപ്പൈന്‍സിന്റെ പിയോ അലോന്‍സോ, കൊളംബിയയുടെ അരിയാന ഗ്യുട്ടറേസ്, യു.എസ്സിന്റെ ഒലിവിയ ജോര്‍ദ്ദാന്‍ എന്നവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തിയത്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള 80 ലേറെ വനിതകളാണ് വിശ്വസുന്ദരിപ്പട്ടത്തിനുവേണ്ടി മത്സരിച്ചത്.

 

https://youtu.be/6BwsEPcDEoo

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments