കാറിനുള്ളിൽ നീന്തൽക്കുളം ഒരുക്കി റോഡിലൂടെ യാത്ര ചെയ്ത വ്ലോഗർ ടി.എസ്.സജുവിന്റെ (സഞ്ജു ടെക്കി – 28) ഡ്രൈവിങ് ലൈസൻസ് ആജീവനാന്തകാലത്തേക്കു റദ്ദാക്കി. തുടർച്ചയായി നിയമലംഘനം നടത്തുന്നതിനാലാണ് സജുവിന്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടർ വാഹന വകുപ്പ് തീരുമാനിച്ചത്. എൻഫോഴ്സ്മെന്റ് ആർടിഒയുടേതാണു നടപടി. സജു അപ്ലോഡ് ചെയ്ത പഴയകാല വിഡിയോകൾ കൂടി പരിശോധിച്ചാണു ലൈസൻസ് റദ്ദാക്കിയത്. നടപടിക്കെതിരെ സജുവിന് അപ്പീൽ പോകാം.
കാറിനുള്ളിൽ നീന്തൽക്കുളം: യൂട്യൂബർ സഞ്ജു ടെക്കിയുടെ ഡ്രൈവിങ് ലൈസൻസ് ആജീവനാന്തകാലത്തേക്കു റദ്ദാക്കി
RELATED ARTICLES