HomeNewsShortപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം: സീതാറാം യെച്ചൂരി അറസ്റ്റിൽ

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം: സീതാറാം യെച്ചൂരി അറസ്റ്റിൽ

പൗരത്വ ഭേദഗതി നിയമത്തിനെതിരായി രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ വിവിധ ഇടങ്ങളില്‍ പോലീസ് നടപടി. ദില്ലിയില്‍ സീതാറാം യെച്ചൂരി, ഡി രാജ അടക്കമുളള ഇടത് നേതാക്കൾ അറസ്റ്റിലായി.

ചെങ്കോട്ടയില്‍ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ജാമിഅ വിദ്യാര്‍ഥികളുടെ ചെങ്കോട്ട മാര്‍ച്ചിനും ഇടത് പാര്‍ട്ടികളുടെ പ്രതിഷേധ മാര്‍ച്ചിനും പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ചൊങ്കോട്ടയ്ക്ക് സമീപം നിരോധനജ്ഞയും പോലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിഷേധങ്ങള്‍ക്ക് നേരെ ബെംഗളൂരു, തമിഴ്നാട്, തെലങ്കാന എന്നിവടങ്ങളിലും പോലീസ് നടപടി ഉണ്ടായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments