HomeNewsShortഏഴു ജില്ലകളിൽ ഇനി നിശബ്ദ പ്രചാരണം

ഏഴു ജില്ലകളിൽ ഇനി നിശബ്ദ പ്രചാരണം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പു നടക്കുന്ന ഏഴു ജില്ലകളിലെ പ്രചാരണം ഇന്നു വൈകിട്ട് അഞ്ചിന് അവസാനിച്ചു. ഇനി നിശബ്ദ പ്രചാരണം മാത്രം. മറ്റന്നാളാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് അഞ്ചിനു വോട്ടെടുപ്പ്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിലെ 12,651 വാർഡുകളിലേക്കു 44,388 സ്ഥാനാർഥികളാണു മത്സരിക്കുന്നത്. ഒന്നാംഘട്ടത്തിൽ ഏഴു ജില്ലകളിലെ 9220 വാർഡുകളിലായി 44,388 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്ത്.

രണ്ടാംഘട്ട തിരഞ്ഞെടുപ്പിലെ ആകെ പോളിങ്‌സ്റ്റേഷനുകള്‍ 19,328. പഞ്ചായത്തുകളില്‍ 16,681ഉം നഗരമേഖലയില്‍ 2647ഉം എണ്ണം. രണ്ടാംഘട്ടത്തിലേക്ക് പോളിങ് സാമഗ്രികളുടെ വിതരണത്തിനായി 146 കേന്ദ്രങ്ങളുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments