HomeNewsShortവിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ; ജാമ്യഹര്‍ജി പരിഗണിക്കുന്നത് മാറ്റി; അറസ്റ്റിനുള്ള വിലക്ക് തുടരും

വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ; ജാമ്യഹര്‍ജി പരിഗണിക്കുന്നത് മാറ്റി; അറസ്റ്റിനുള്ള വിലക്ക് തുടരും

 

യുവനടിയെ പീഡിപ്പിച്ച കേസില്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്‌ച്ചത്തേക്ക് മാറ്റി. അതുവരെ നടനെ അറസ്റ്റ് ചെയ്യുന്നതിനുള്ള വിലക്ക് തുടരും. പീഡിപ്പിച്ചുവെന്ന് ആരോപിച്ച നടിയുടെ പേര് വെളിപ്പെടുത്തിയ കേസിലെ ജാമ്യാപേക്ഷ പരിഗണിക്കുന്നതും ഹൈക്കോടതി വെള്ളിയാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്. അന്വേഷണ സംഘത്തിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. കേസിന്റെ മേല്‍നോട്ടമുള്ള എഡിജിപി ക്വാറന്റൈനില്‍ കഴിയുന്നതിനാലാണിത്. തുടര്‍ന്ന് അന്വേഷണ സംഘത്തിന്റെ അഭ്യര്‍ത്ഥന കോടതി അംഗീകരിക്കുകയായിരുന്നു. വിദേശത്തു നിന്നും കഴിഞ്ഞയാഴ്ച നാട്ടിലെത്തിയ നടനെ മൂന്ന് ദിവസമാണ് തുടര്‍ച്ചയായി അന്വേഷണ സംഘം ചോദ്യം ചെയ്തത്. നടിയുമായുണ്ടായിരുന്ന ബന്ധം ഉഭയസമ്മത പ്രകാരമാണെന്നും സിനിമയില്‍ അവസരം ലഭിക്കാത്തതിന്റെ ദേഷ്യത്തിലാണ് നടി പരാതി നല്‍കിയതെന്നുമാണ് വിജയ്ബാബു അന്വേഷണ സംഘത്തിന് നല്‍കിയിരിക്കുന്ന മൊഴി. കൂടാതെ ഇത് വ്യക്തമാക്കുന്നതായി നടന്‍ അവകാശപ്പെടുന്ന തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. വാട്‌സാപ്പ് ചാറ്റുകളും ചിത്രങ്ങളുമാണ് നടന്‍ കോടതിയില്‍ സമര്‍പ്പിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments