HomeNewsShortചാലക്കുടി രാജീവ് വധക്കേസില്‍ അഡ്വ.സി.പി ഉദയഭാനുവിന് ജാമ്യം അനുവദിച്ചു

ചാലക്കുടി രാജീവ് വധക്കേസില്‍ അഡ്വ.സി.പി ഉദയഭാനുവിന് ജാമ്യം അനുവദിച്ചു

ചാലക്കുടി രാജീവ് വധക്കേസില്‍ ഏഴാം പ്രതിയും പ്രമുഖ അഭിഭാഷകനുമായ സി.പി. ഉദയഭാനുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കൂട്ടുപ്രതികളായ ചക്കര ജോണി, രഞ്ജിത്ത് തുടങ്ങിയവര്‍ക്കും ജാമ്യം ലഭിച്ചു. ഭാര്യയുടെ അമ്മയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് ചൊവ്വാഴ്ച മുതല്‍ നാല് ദിവസത്തേക്ക് ഹൈക്കോടതി താത്കാലിക ജാമ്യം അനുവദിച്ചിരുന്നു. 2017 സെപ്തംബര്‍ 29നാണ് നെടുമ്പാശേരി നായത്തോട് സ്വദേശി രാജീവിനെ ചാലക്കുടിയിലെ ഒരു വാടകവീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ നഷ്ടപ്പെട്ട പണം തിരിച്ചു പിടിക്കാന്‍ നടത്തിയ ഗുണ്ടായിസമാണ് രാജീവിന്റെ കൊലയില്‍ കലാശിച്ചത്. പരിയാരം തവളപ്പാറയില്‍ കോണ്‍വന്റിന്റെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ കെട്ടിടത്തിലാണ് രാജീവിന്റെ മൃതദേഹം കണ്ടെത്തിയത്.റിയല്‍ എസ്റ്റേറ്റിലെ സാമ്പത്തിക തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്നു. കൊല്ലപ്പെട്ട രാജീവും ഉദയഭാനുവുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നെന്നും പാലക്കാട്ട് ഭൂമി വാങ്ങാന്‍ അഡ്വാന്‍സ് നല്‍കിയ പണം ഇടപാട് നടക്കാത്തതിനെത്തുടര്‍ന്ന് തിരികെ ലഭിക്കാന്‍ ഉദയഭാനു ഇയാളെ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി നവംബര്‍ ഒന്നിനാണ് ഉദയഭാനുവിനെ അറസ്റ്റ് ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments