ഹിലരി ക്ലിന്റണെ തോൽപ്പിച്ച് ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചു. അപ്രതീക്ഷിതമായ മുന്നേറ്റമാണ് ഹിലാരിക്ക് മുൻതൂക്കമുള്ള മേഖലകളിൽ അവസാന നിമിഷം ട്രംപ് നടത്തിയത്. ആഗോള റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായ ട്രംപ് അമേരിക്കയിലെ അതിസമ്പന്നരില്‍ ഒരാള്‍ കൂടിയാണ്. പ്രസിഡന്റെ ആവുന്ന പക്ഷം ശമ്പളമായി ഒരു ഡോളര്‍ പോലും കൈപ്പറ്റില്ലെന്ന് നേരത്തെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. പ്രചരണത്തിനിടെ ട്രംപ് നടത്തിയ മുസ്ലീം-വംശീയവിരുദ്ധ പ്രസ്താവനകള്‍ ആഗോള തലത്തില്‍ കോളിളക്കം ഉണ്ടാക്കിയതാണ്.
ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റ്; ഹിലരി ക്ലിന്റണെ അട്ടിമറിച്ചു
RELATED ARTICLES