HomeNewsTHE BIG BREAKING'ഭയമില്ല, സത്യമാണ് ആയുധം': സഭയില്‍ പരമശിവന്റെ ചിത്രം ഉയര്‍ത്തിക്കാട്ടി രാഹുല്‍, ചട്ടവിരുദ്ധമെന്ന് തടഞ്ഞു സ്പീക്കര്‍

‘ഭയമില്ല, സത്യമാണ് ആയുധം’: സഭയില്‍ പരമശിവന്റെ ചിത്രം ഉയര്‍ത്തിക്കാട്ടി രാഹുല്‍, ചട്ടവിരുദ്ധമെന്ന് തടഞ്ഞു സ്പീക്കര്‍

പ്രതിപക്ഷം ആരേയും ഭയക്കുന്നില്ലെന്നും സത്യമാണ് തങ്ങളുടെ ആയുധമെന്നും രാഹുൽ ഗാന്ധി. ലോക്‌സഭയില്‍ പരമശിവന്റെ ചിത്രം ഉയർത്തിയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരാമർശം. ‘ശിവന്റെ ചിത്രത്തിലേക്ക് നോക്കിയാൽ നിങ്ങൾക്കറിയാം, ഹിന്ദുക്കൾക്ക് ഭയമോ വിദ്വേഷമോ പ്രചരിപ്പിക്കാൻ ആവില്ലെന്നത്. എന്നാൽ ബിജെപി മുഴുവൻ സമയവും വിദ്വേഷം പ്രചരിപ്പിക്കുകയാണ്’, ചിത്രം ഉയർത്തി രാഹുൽ പറഞ്ഞു.

പ്ലകാർഡുകൾ ഉയർത്തുന്നത് ചട്ടവിരുദ്ധമാണെന്ന് സ്പീക്കർ രാഹുലിനെ അറിയിച്ചു. എന്നാൽ, തന്റെ സന്ദേശം നിര്‍ഭയത്വത്തെയും അഹിംസയെയും കുറിച്ചാണെന്ന് രാഹുല്‍ വ്യക്തമാക്കി. സമാനമായ ആശയം ഉന്നയിക്കാന്‍ ബുദ്ധ,ജൈന, സിഖ്, ഇസ്ലാം മതങ്ങളെ കുറിച്ചും രാഹുല്‍ പറഞ്ഞു. കേന്ദ്രത്തിനും ബിജെപിക്കുമെതിരെ ആഞ്ഞടിക്കുന്നതായിരുന്നു പ്രതിപക്ഷനേതാവെന്ന നിലയിലുള്ള രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റിലെ കന്നിപ്രസംഗം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments