HomeNewsShortനിയമന കോഴ വിവാദം; ഹരിദാസിന്റെ മൊഴികളിൽ അവ്യക്തതയെന്നു പോലീസ്; പണം വാങ്ങിയ ആളെ കണ്ടാൽ തിരിച്ചറിയില്ല

നിയമന കോഴ വിവാദം; ഹരിദാസിന്റെ മൊഴികളിൽ അവ്യക്തതയെന്നു പോലീസ്; പണം വാങ്ങിയ ആളെ കണ്ടാൽ തിരിച്ചറിയില്ല

നിയമന കോഴ വിവാദത്തിൽ ഹരിദാസിന്റെ മൊഴിയിൽ അവ്യക്തതയുണ്ടെന്നു പൊലീസ്. കാഴ്ച്ചക്കുറവുള്ളതിനാൽ പണം വാങ്ങിയ ആളെ കണ്ടാൽ തിരിച്ചറിയില്ലെന്നാണ് മൊഴി.ആർക്കാണ് പണം നൽകിയതെന്നോ, പണത്തിന്റെ ഉറവിടത്തെക്കുറിച്ചോ മൊഴിയിൽ വ്യക്തത ഇല്ലെന്നും പോലീസ് പറയുന്നു. 500 രൂപ നോട്ടുകൾ അടങ്ങിയ ഒരു ലക്ഷം രൂപ കൈമാറിയെന്നാണ് ഹരിദാസിന്റെ മൊഴി. എന്നാൽ പണം കൈമാറ്റത്തിന് തെളിവ് നൽകാൻ ഹരിദാസന് സാധിച്ചില്ല. പണം വാങ്ങിയത് അഖില്‍ മാത്യുവാണെന്ന് ഫോട്ടോയിലൂടെ തിരിച്ചറിഞ്ഞു എന്നായിരുന്നു ആദ്യം പറഞ്ഞത്.എന്നാൽ, സെക്രട്ടേറിയറ്റ് പരിസരത്ത് വച്ച് പണം വാങ്ങിയയാളെ ഇനി കണ്ടാലും തിരിച്ചറിയില്ലെന്ന ഹരിദാസന്റെ മൊഴി പക്ഷെ പോലീസ് വിശ്വസിച്ചിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments