HomeNewsShortകൊച്ചിയിൽ പോലീസുകാരൻ ഓടിച്ച് അപകടമുണ്ടാക്കിയ കാർ വനിതാ ഡോക്ടറുടേത്; വാഹനം പിടിച്ചെടുത്തു

കൊച്ചിയിൽ പോലീസുകാരൻ ഓടിച്ച് അപകടമുണ്ടാക്കിയ കാർ വനിതാ ഡോക്ടറുടേത്; വാഹനം പിടിച്ചെടുത്തു

കൊച്ചിയിൽ പോലീസുകാരൻ ഓടിച്ച് അപകടമുണ്ടാക്കിയ കാർ വനിതാ ഡോക്ടറുടേതെന്നു കണ്ടെത്തി. കൊച്ചിയിലെ ഒരു വനിതാ ഡോക്ടറുടേതാണ് KL 64 F 3191 നമ്പർ കാർ. കേസ് അന്വേഷിക്കുന്ന മട്ടാഞ്ചരി എ സി പി കെ ആർ മനോജിന്റെനേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം വാഹനം കസ്റ്റഡിയിലെടുത്തു. അപകട സമയത്ത് ഈ കാർ ഓടിച്ചിരുന്നത് കടവന്ത്ര പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ മനു രാജ് ആണെന്ന് അന്വേഷണ സംഘം നേരത്തെ സ്ഥിരീകരിച്ചിരുന്നു. മെയ് 18 ന് രാത്രിയിലാണ് കേസിനാസ്പദമായ അപകടം നടന്നത്. കടവന്ത്ര എസ്എച്ച്ഒയും വനിതാ ഡോക്ടര്‍ സുഹൃത്തും സഞ്ചരിച്ച കാര്‍ ഹാര്‍ബര്‍ പാലത്തില്‍ സ്കൂട്ടര്‍ യാത്രികനായ മട്ടാഞ്ചേരി സ്വദേശി വിമലിനെ ഇടിച്ച് തെറിപ്പിച്ച ശേഷം നിര്‍ത്താതെ കടന്നുകളയുകയായിരുന്നു. രണ്ട് കിലോമീറ്റര്‍ അകലെയാണ് കാര്‍ നിര്‍ത്തിയത്. വിവരമറഞ്ഞ് സ്ഥലത്തെത്തിയ പൊലീസുകാര്‍, എസ്എച്ച്ഓയുടെ വാഹനമാണെന്നറിഞ്ഞതോടെ സ്ഥലം വിടുകയും ചെയ്തു. പൊലീസിന്‍റെ ഒത്തുകളി മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നതോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments