HomeNewsShortമുസ്ലിങ്ങൾക്ക് ജീവിക്കാൻ ഏറ്റവും നല്ല രാജം ഇന്ത്യ: ബി ജെ പി

മുസ്ലിങ്ങൾക്ക് ജീവിക്കാൻ ഏറ്റവും നല്ല രാജം ഇന്ത്യ: ബി ജെ പി

ന്യൂഡല്‍ഹി: മുസ്‌ലിങ്ങള്‍ക്ക് ജീവിക്കാന്‍ ഇന്ത്യയെക്കാള്‍ മികച്ച മറ്റൊരു രാജ്യമില്ലെന്ന് ബി.ജെ.പി നേതാവ് ഷാനവാസ് ഹുസൈൻ. രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയ്‌ക്കെതിരെ ബോളിവുഡ് താരം ആമിര്‍ ഖാന്‍ നടത്തിയ പരാമര്‍ശത്തിനുള്ള മറുപടിയെന്ന നിലയില്‍ ബി.ജെ.പി നേതാവ് ഷാനവാസ് ഹുസൈനാണ് ഈ പ്രതികരണം നടത്തിയത്. ആമിറിന് ഇന്ത്യയിലുള്ള പോലെ ഒരു ഹിന്ദുവിനെ അയല്‍ക്കാരനായിട്ട് വേറെ ഒരിടത്തും എവിടെയും കിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു .

ഈ രാജ്യം വിട്ട് ഒരാള്‍ എവിടെ പോകും. ലോകത്ത് എവിടെ പോയാലും അവിടെയെല്ലാം നിങ്ങള്‍ക്ക് അസഹിഷ്ണുത കാണാനാകും. രാഹുല്‍ഗാന്ധിയുടെ പരാമര്‍ശത്തിന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ പാര്‍ട്ടിയുടെ ചരിത്രം ഓര്‍ത്താല്‍ മതി അല്ലാതെ അസഹിഷ്ണുതയെ കുറിച്ച് പഠിപ്പിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments