HomeNewsShortതങ്ക അങ്കി ഘോഷയാത്ര: പമ്പ മുതല്‍ സന്നിധാനം വരെ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം

തങ്ക അങ്കി ഘോഷയാത്ര: പമ്പ മുതല്‍ സന്നിധാനം വരെ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം

തങ്ക അങ്കി ഘോഷയാത്രയുടെ ഭാഗമായി പമ്പ മുതല്‍ സന്നിധാനം വരെ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചുള്ള ഘോഷയാത്ര ഇന്ന് വൈകിട്ടാണ് സന്നിധാനത്തെത്തുന്നത്.

ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകിട്ട് ദീപാരാധനകഴിയുന്നത് വരെ ഭക്തരെതിരുമുറ്റത്തേക്ക് കടത്തിവിടില്ല. ഘോഷയാത്ര ശരംകുത്തിയില്‍ നിന്ന് ക്ഷേത്രത്തിലേക്ക് എത്തുന്നത് വരെ ശരംകുത്തിയില്‍ നിന്ന് സന്നിധാനത്തേക്കും തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കില്ല. പമ്പയിലും നിലയ്ക്കലിലും ഈ സമയങ്ങളില്‍ തീര്‍ത്ഥാടകരെ നിയന്ത്രിക്കും.

451 പവന്‍ തൂക്കമുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ട് ആറന്‍മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട രഥഘോഷയാത്ര ഇന്ന് ഉച്ചയോടെ പമ്പ ഗണപതി ക്ഷേത്രത്തിലും അഞ്ച് മണിയോടെ സന്നിധാനത്തും എത്തിച്ചേരും. കൊടിമരച്ചുവട്ടില്‍ ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍ തങ്ക അങ്കി സ്വീകരിച്ച് സോപാനത്തിലേക്ക് കൊണ്ട് പോകും.വൈകിട്ട് 6.30ന് തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരധന. ഘോഷയാത്രയുടെ ഭാഗമായി തീര്‍ത്ഥാടകര്‍ക്ക് ഉച്ചമുതലാണ് നിയന്ത്രണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments