HomeNewsShortമഴ മാറുന്നു; ഡാമുകളില്‍ ജലനിരപ്പ് താഴ്ന്നു; തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചു; ഇടമലയാറിലും പമ്പയിലും ഷട്ടര്‍...

മഴ മാറുന്നു; ഡാമുകളില്‍ ജലനിരപ്പ് താഴ്ന്നു; തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചു; ഇടമലയാറിലും പമ്പയിലും ഷട്ടര്‍ അടച്ചു

ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനാല്‍ ജലനിരപ്പ് താഴ്ന്നു തുടങ്ങി. ശനിയാഴ്ച രാവിലെ ജലനിരപ്പ് 2401 അടിയാണ് രേഖപ്പെടുത്തിയത്. എന്നാല്‍ അഞ്ച് ഷട്ടറുകളിലൂടെ പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിന്റെ അളവില്‍ കുറവ് വരുത്തിയിട്ടില്ല. വൃഷ്ടിപ്രദേശത്തെ കനത്ത മഴയ്ക്ക് കുറവുണ്ട്. കഴിഞ്ഞ 16 മണിക്കൂറിനുളളില്‍ ഇടുക്കി ഡാമില്‍ നിന്ന് 0.82 അടിവെള്ളമാണ് പുറത്തുവിട്ടത്

ഇടമലയാറിലും ജലനിരപ്പില്‍ കുറവുണ്ട്. അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ അടച്ചു. ഉച്ചയോടെ മുഴുവന്‍ ഷട്ടറുകളും അടയ്ക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പമ്ബ അണക്കെട്ടിന്റെ ഷട്ടറുകള്‍ അടച്ചു. കക്കി ഡാമില്‍ നിന്നും പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റ അളവ് അരയടിയായി കുറച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments