HomeNewsShort2000 രൂപ നോട്ട് ഇറക്കിയത് ചില ലക്ഷ്യങ്ങളോടെയെന്നും അത് പൂർത്തിയായെന്നും റിസർവ് ബാങ്ക്; എല്ലാ നോട്ടുകളും...

2000 രൂപ നോട്ട് ഇറക്കിയത് ചില ലക്ഷ്യങ്ങളോടെയെന്നും അത് പൂർത്തിയായെന്നും റിസർവ് ബാങ്ക്; എല്ലാ നോട്ടുകളും തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ

2000 രൂപ നോട്ട് ഇറക്കിയത് ചില ലക്ഷ്യങ്ങളോടെയാണ്എന്നും അത് പൂര്‍ത്തിയായെന്നും റിസര്‍വ് ബാങ്ക്. വിനിമയആവശ്യങ്ങള്‍ക്ക് മറ്റു നോട്ടുകള്‍ ലഭ്യമാണ്. എല്ലാ നോട്ടുകളും തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആര്‍ബിഐ വ്യക്തമാക്കി. 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച് ആര്‍ബിഐ കഴിഞ്ഞ ദിവസമാണ് ഉത്തരവിറക്കിയത്. നിലവില്‍ പ്രചാരത്തിലുള്ള നോട്ടുകള്‍ 2023 സെപ്തംബര്‍ മുപ്പതിനകം ബാങ്കുകളില്‍ തിരികെ നല്‍കാനാണ് നിര്‍ദ്ദേശം. ക്ലീന്‍ നോട്ട് പോളിസിയുടെ ഭാഗമായാണ് 2000 രൂപയുടെ നോട്ട് പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു.

നാളെ മുതലാണ് 2000 രൂപ നോട്ടുകള്‍ മാറ്റി നല്‍കുക. നോട്ട് മാറാന്‍ എത്തുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കാനും ബാങ്കുകളോട് ആര്‍ബിഐ നിര്‍ദേശിച്ചു. വെയില്‍ ഏല്‍ക്കാതെ ഉപഭോക്താക്കള്‍ക്ക് നോട്ടുകള്‍ മാറാന്‍ ഷെല്‍ട്ടര്‍ സംവിധാനവും കുടിവെള്ളം സൗകര്യവും ഒരുക്കണം. നോട്ട് കൈമാറാന്‍ തിരിച്ചറിയല്‍ രേഖ വേണ്ട. എല്ലാ കൗണ്ടറുകളില്‍ നിന്നും നോട്ടു മാറാന്‍ ബാങ്കുകള്‍ സംവിധാനമൊരുക്കണമെന്നും ആര്‍ബിഐ ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments