HomeNewsShortറഫാലില്‍ കോണ്‍ഗ്രസ് പ്രതിഷേധം കനക്കുന്നു; കേന്ദ്രസര്‍ക്കാരിനെതിരായ പുതിയ വെളിപ്പെടുത്തലുകള്‍ പുറത്ത്

റഫാലില്‍ കോണ്‍ഗ്രസ് പ്രതിഷേധം കനക്കുന്നു; കേന്ദ്രസര്‍ക്കാരിനെതിരായ പുതിയ വെളിപ്പെടുത്തലുകള്‍ പുറത്ത്

കേന്ദ്രസര്‍ക്കാരിനെതിരായ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ റഫാലില്‍ കോണ്‍ഗ്രസ് പ്രതിഷേധം. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റിന് പുറത്താണ് പ്രതിഷേധം. കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തലുകളാണ് ഇന്ന് പുറത്ത് വന്നിരിക്കുന്നത്. ഇതേ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി പ്രതിക്ഷേധവുമായി രംഗത്തെത്തിരിക്കുന്നത്. പുതിയ വ്യവസ്ഥകള്‍ മുന്‍കരാറിനേക്കാള്‍ മോശമെന്ന് ഇന്ത്യന്‍ ചര്‍ച്ചാസംഘത്തിലെ മൂന്ന് അംഗങ്ങള്‍ രേഖാമൂലം അറിയിച്ചതിന് തെളിവ്.

പുതിയ കരാറിലെ വ്യവസ്ഥകള്‍ മുന്‍കരാറിനേക്കാള്‍ മോശമെന്ന് പ്രതിനിധികള്‍ അറിയിച്ചിരുന്നു. ഏഴംഗ ഇന്ത്യന്‍ സംഘത്തിലെ മൂന്ന് പേരാണ് കടുത്ത ആശങ്ക വ്യക്തമാക്കിയത്. കരാര്‍ ലാഭകരമെന്നും വിമാനങ്ങള്‍ വേഗത്തില്‍ ലഭിക്കുമെന്നുള്ള മോദി സര്‍ക്കാരിന്റെ വാദം തെറ്റാണെന്ന് വ്യക്തമാക്കുന്നതാണ് രേഖകള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments