ന്യൂഡല്‍ഹി: വി.എസ്.അച്യുതാനന്ദനെതിരായ പരാതികള്‍ പരിശോധിക്കുന്ന പൊളിറ്റ് ബ്യൂറോ കമ്മീഷന് ഉടന്‍ നടപടികള്‍ പൂര്‍ത്തിയാക്കും. ഇനി വൈകിച്ചാല്‍, പിബി കമ്മീഷന് നടപടികള്‍ മനഃപൂര്‍വം വൈകിക്കുന്നുവെന്ന് ആക്ഷേപമുണ്ടാകുമെന്നാണ് ഇന്നലെ സമാപിച്ച പിബി യോഗത്തിന്റെ വിലയിരുത്തല്‍. കമ്മീഷന്റെ നടപടികള്‍ പൂര്‍ത്തിയാക്കി തനിക്ക് സംസ്ഥാന സെക്രട്ടേറിയറ്റില്‍ പുനഃപ്രവേശനം നല്‍കണമെന്നാണ് വിഎസിന്റെ ആവശ്യം. വിഎസ് അധ്യക്ഷനാവുന്ന ഭരണപരിഷ്കാര കമ്മിഷനില്‍ ഉള്‍പ്പെടുത്തേണ്ട അംഗങ്ങളെക്കുറിച്ച് തീരുമാനമുണ്ടാകുന്നതിനനുസരിച്ച് കമ്മീഷന് രൂപീകരിക്കും. വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയാണ് അംഗങ്ങളായി നിയമിക്കുക. പ്രവര്‍ത്തന കാലാവധി പറയുമെങ്കിലും വിഎസിനു താല്പര്യമുള്ളിടത്തോളം കാലം കമ്മീഷന് നിലവിലുണ്ടാവുമെന്നാണ് പി ബി യിലെ തീരുമാനം.
കാണാതായ വ്യോമസേനാ വിമാനം കണ്ടെത്താന്‍ ഇന്ത്യ അമേരിക്കയുടെ സഹായം തേടുന്നു
ഈ കുക്കറിഷോ രണ്ടു ലക്ഷത്തിലധികം പുരുഷന്മാർ കാണാൻ കാരണമെന്ത്? വീഡിയോ കാണാം
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: